പഴയങ്ങാടി ബസ്സ്റ്റാന്റില്‍ കാത്തിരിപ്പ് കേന്ദ്രമില്ലാതെ യാത്രക്കാര്‍ വലയുന്നു
കോടികള്‍ ചിലവഴിച്ച് പുനര്‍നിര്‍മ്മാണം നടത്തിയ പഴയങ്ങാടി ബസ്സ്റ്റാന്റില്‍ കാത്തിരിപ്പ് കേന്ദ്രമില്ലാതെ യാത്രക്കാര്‍ വലയുന്നു.
ബസ്റ്റാന്റ് നവീകരണത്തിന്റെ ഭാഗമായി എം.എല്‍.എ ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച കാത്തിരിപ്പ് കേന്ദ്രം എടുത്ത് മാറ്റിയതോടയാണ് യാത്രക്കാര്‍ പെരുവഴിയില്‍ ആയത്..
പഞ്ചായത്ത് കെട്ടിടത്തില്‍ രണ്ട് ചെറിയ മുറികള്‍ കാത്തിരിപ്പ് കേന്ദ്രമായി ഉണ്ടങ്കിലും ഇത് അപര്യാപ്തമായതിനാല്‍ ആണ് ഈ അടുത്തകാലത്ത് എം.എല്‍.എ ഫണ്ടില്‍ നിന്ന് ആറ് ലക്ഷത്തില്‍പരം രൂപ ചിലവഴിച്ച് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചത്.
നവീകരണത്തിന്റെ ഭാഗമായി കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് കളയേണ്ട ആവശ്യമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് എടുത്ത് മാറ്റാതെ തന്നെ ബസ്റ്റാന്റിലെ കോണ്‍ഗ്രീറ്റ് പ്രവര്‍ത്തി നടത്താമായിരുന്നു..
നിലവിലെ കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് മാറ്റിയെങ്കിലും ഇവിടെ എത്തുന്ന യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കിയിട്ടില്ല. എത്രയും പെട്ടന്ന് കാത്തിരിപ്പ് കേന്ദ്രം പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
No comments
Post a Comment