Header Ads

  • Breaking News

    ഡോ. കെ.കെ സക്കരിയ സ്വലാഹി തലശ്ശേരിയിൽ വാഹനാപകടത്തില്‍ മരണപ്പെട്ടു


    തലശ്ശേരി:
    കേരള നദ്വത്തുല്‍ മുജാഹിദീന്‍ മുന്‍ നേതാവും ഫത്വ ബോര്‍ഡ് മുന്‍ അംഗവും, സലഫി പണ്ഡിതനുമായ സകരിയ്യാ സ്വലാഹി അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തലശേരി മനേക്കരയിലായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ബസിടിക്കുകയായിരുന്നു.

    ഉടൻ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം എടത്തനാട്ടുകര സ്വദേശിയാണ്. 20 വർഷമായി കടവത്തൂർ ഇരഞ്ഞിൻ കീഴിൽ മംഗലശ്ശേരിയിലാണ് താമസം.

    മുജാഹിദ് നേതാവും മത പ്രഭാഷകനും ഐ.എസ്.എം മുൻ സംസ്ഥാന വൈസ് പ്രസിഡന്റും, കടവത്തൂർ എൻ.ഐ.എ കോളജ് മുൻ അധ്യാപകനുമായ കെ.കെ സക്കരിയ സ്വലാഹി ജിന്ന് വിവാദത്തില്‍ ഔദ്യോഗിക വിഭാഗത്തെ വിമര്‍ശിച്ചതിന് സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.
    സ്വലാഹിയുടെ ജനാസ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നിന്ന് ഗവ. ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി. മയ്യിത്ത്  നമസ്ക്കാരം ഇന്ന് രാത്രി 10 മണിക്ക് കടവത്തൂർ എരിഞ്ഞിൻകീഴിൽ പള്ളിയിൽ.

    No comments

    Post Top Ad

    Post Bottom Ad