പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് ഇനി ഫീസ് നൽകണം.
പോലീസ് സ്റ്റേഷനുകളിൽ നിന്ന് പൊതുജനങ്ങൾക്ക് സൗജന്യമായി നൽകിയിരുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് ഇനി പണം നൽകണം. ജൂണ് മുതലാണ് 555 രൂപ ഈടാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പോലീസ് സ്റ്റേഷനുകളിൽ നിർബന്ധമാക്കിയത്. സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി, വിദ്യാഭ്യാസ ആവശ്യങ്ങൾ, ചില വിദേശ ജോലികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവയ്ക്കാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. അപേക്ഷകന് അയാളുടെ സ്റ്റേഷൻ പരിധിയിൽ കേസുകളുണ്ടോ, ക്രിമിനൽ പശ്ചാത്തലമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാണ് പോലീസ് സർട്ടിഫിക്കറ്റ് നൽകുന്നത്.
No comments
Post a Comment