Header Ads

  • Breaking News

    കണ്ണൂർ ചിന്മയ മാനേജ്മെന്റിന്റെ പ്രവർത്തനം മാഫിയാ സംഘത്തെപ്പോലെ : അൺ എയ്ഡഡ് ടീച്ചേർസ് യൂണിയൻ

    കണ്ണൂർ :
    അകാരണമായി ലൈബ്രേറിയനെ സസ്പന്റ് ചെയ്ത കണ്ണൂർ ചിന്മയ മാനേജ്മെന്റ് നടപടിക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കേരള അൺ എയ്ഡഡ് ടീച്ചേഴ്സ് ആന്റ് സ്റ്റാഫ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഞായറാഴ്ച ചേർന്ന അടിയന്തിര ജില്ലാ കമ്മിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

    കോളേജിലെ നിയമാധ്യാപികയെ പിരിച്ചുവിട്ടപ്പോൾ എല്ലാ വിദ്യാർഥിനികളും ഒറ്റക്കെട്ടായി സമരം നടത്തിയതിന്റെ ഫലമായി തിരിച്ചെടുക്കുകയായിരുന്നു. ഈ സമരത്തിന് പിന്നിൽ പ്രവർത്തിച്ചത് ലൈബ്രേറിയൻ സീമ ആണെന്ന വിചിത്ര ന്യായം പറഞ്ഞാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

    മാഫിയാ സംഘത്തെപ്പോലെയാണ് മാനേജ്മെന്റ് സെക്രട്ടറി രാജനും കൂട്ടരും പെരുമാറുന്നത്. സ്ഥാപനത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ചിന്മയാനന്ദ സ്വാമിയുടെ പേരു പയോഗിച്ച് അദ്ദേഹവും ഭാര്യയും കണ്ണൂരിലെ ചിന്മയ സ്ഥാപനങ്ങളെ തറവാട്ടു സ്വത്തായി മാറ്റുകയാണ്. മാനേജ്മെന്റിന്റെ ദുഷ് ചെയ്തികളെ എതിർക്കുന്നവരെ പതിവുപോലെ മനോരോഗികളായി ചിത്രീകരിക്കുകയാണ്.

    അധ്യാപികമാരുടെ ജോലി നഷ്ടപ്പെടുത്താനാണ് ഈ വർഷം ചിന്മയ കോളേജിൽ അഡ്മിഷൻ നിർത്തിവെച്ചത്. രണ്ടാഴ്ച മുമ്പ് സമരത്തിനിറങ്ങിയ വിദ്യാർത്ഥിനി മാനേജ്മെന്റ് പീഢനത്തെത്തുടർന്ന് കഴിഞ്ഞ ദിവസം അശുപത്രിയിലായിരുന്നു. താൻ നേരിട്ട ദുരനുഭവങ്ങൾ കുട്ടി വിശദീകരിക്കുന്നതിന്റെ ഓഡിയോ ലഭ്യമാണ്. അത് കേൾക്കുന്ന ഏതൊരാളും ആദരണീയനായ ചിന്മയാനന്ദ സ്വാമിയുടെ പേരിൽ കെ കെ രാജൻ കണ്ണൂരിൽ നടത്തുന്ന സ്ഥാപനത്തെ കുറിച്ച് ഓർത്ത് ലജ്ജിച്ചു തല താഴ്ത്തും.

    ഇത്തരത്തിൽ അധ്യാപകരെയും ജീവനക്കാരെയും വിദ്യാർത്ഥികളെയും ദ്രോഹിച്ച് മുന്നോട്ടു പോകാൻ ഒരു തരത്തിലും അനുവദിക്കില്ല. പ്രശ്നം പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ചിന്മയ മാനേജ്മെന്റിന്റെ മുഴുവൻ സ്ഥാപനങ്ങളും സ്തംഭിപ്പിക്കുമെന്നും യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad