കർണാടക; വിശ്വാസവോട്ടിൽ അടിതെറ്റി, സർക്കാർ വീണു
*
ബംഗളൂരു: ദിവസങ്ങളോളം തുടർന്ന പ്രതിസന്ധികൾക്ക് വിരാമം. വിശ്വാസ വോട്ടിൽ അടി തെറ്റിയതോടെ കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാർ വീണു. നാല് ദിവസമായി തുടർന്ന ചർച്ചകൾക്കൊടുവിൽ നടന്ന വിശ്വാസവോട്ടിൽ സർക്കാറിന് അതിജീവിക്കാനായില്ല. 99നെതിരെ 105 വോട്ടുകൾക്കാണ് സർക്കാർ പരാജയപ്പെട്ടത്. വിശ്വാസ വോട്ടിനെ എതിർക്കുന്നവർ സഭയിൽ എഴുന്നേറ്റു നിൽക്കുകയും എണ്ണമെടുക്കുകയും െചയ്യുകയായിരുന്നു. പോരാട്ടം വിജയിച്ചില്ലെന്നും എന്നാൽ ബി.ജെ.പിയെ തുറന്നുകാണിക്കാനായെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജി െവക്കാൻ തയാറാണെന്ന് വിശ്വാസ പ്രമേയത്തിലുള്ള മറുപടി പ്രസംഗത്തിൻെറ ആരംഭത്തിൽ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം തൻെറ മനം മടുപ്പിക്കുന്നുവെന്നും സംസ്ഥാനത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട വിമത എം.എൽ.എമാർക്ക് വേണ്ടി താൻ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് -ജെ.ഡി.എസ് സഖ്യം തുടരാനാണ് തീരുമാനം.
No comments
Post a Comment