Header Ads

  • Breaking News

    നാളെ രാജ്യവ്യാപകമായി പണിമുടക്ക്


    നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. മെഡിക്കല്‍ കമ്മിഷന്‍ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് സമരം. അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കും. സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും.
    പാവങ്ങള്‍ക്ക് എതിരും വിദ്യാര്‍ഥി വിരുദ്ധവുമായ ബില്ലാണ് ലോക്‌സഭ
    പാസാക്കിയിരിക്കുന്നത് എന്ന് ആരോപിച്ചാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധം. രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ സംവിധാനത്തെ നശിപ്പിക്കുന്നതാണ് ബില്ലെന്ന് ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. ജനവിരുദ്ധവും വിദ്യാര്‍ഥി വിരുദ്ധവുമായ ബില്‍ പാവങ്ങള്‍ക്ക് എതിരാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

    മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ചെലവ് കുത്തനെ ഉയര്‍ത്തുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്നാണ് ഡോക്ടര്‍മാരുടെ പ്രധാന ആക്ഷേപം.

    No comments

    Post Top Ad

    Post Bottom Ad