ജയിലിലേക്ക് ഫോണ്‍ എത്തിച്ചവര്‍ക്കും തടവുകാര്‍ വിളിച്ചവര്‍ക്കും പുറകെ പോലീസ്
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ എത്തിച്ചവരെക്കുറിച്ചും തടവുകാര്‍ ഫോണില്‍ ബന്ധപ്പെടുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 40 ഓളം മൊബൈല്‍ ഫോണുകളാണ് ജയിലില്‍ നിന്ന് പിടിക്കൂടിയത്. ജയില്‍ ഡിജിപി നേരിട്ട് നടത്തിയ റെയ്ഡിലും മൊബൈല്‍ ഫോണ്‍ പിടിക്കൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് മൊബൈല്‍ഫോണ്‍ എത്തിക്കുന്നവരെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് തീരുമാനിച്ചത്. പിടിക്കൂടിയ മൊബൈല്‍ ഫോണുകളില്‍ പലതിലും സിം കാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. ശാസ്ത്രീയ പരിശോധനയില്‍ മാത്രമേ ഈ ഫോണുകളില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡുകള്‍ ഏതാണെന്ന് മനസിലാക്കാന്‍ കഴിയൂ. സിം കാര്‍ഡ് ഏതെന്ന് കണ്ടെത്തിയാല്‍ വിളിച്ചത് ആരെയൊക്കെയാണെന്ന് മനസിലാക്കാന്‍ സാധിക്കും. ഇതിനുള്ള ശ്രമത്തിലാണ് പോലീസ്. 17 കേസുകളാണ് മൊബൈല്‍ ഫോണ്‍ പിടിക്കൂടിയതുമായി ബന്ധപ്പെട്ട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
No comments
Post a Comment