Header Ads

  • Breaking News

    ഹൃദ്രോഗികള്‍ക്ക് മാനസികോല്ലാസത്തിനായി ഗവ.മെഡിക്കല്‍ കോളേജില്‍ നഗ്നചിത്ര പ്രദര്‍ശനം


    ഹൃദ്രോഗികള്‍ക്ക് മാനസികോല്ലാസത്തിനായി കേരള ലളിതകലാ അക്കാദമി വക കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നഗ്നചിത്ര പ്രദര്‍ശനം നാളെ രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷാണ് ചിത്രങ്ങള്‍ അനാച്ഛാദനം ചെയ്യുന്നത്. കാര്‍ഡിയാക് സൂപ്പര്‍ സെപഷ്യാലിറ്റി വിഭാഗമായ ഹൃദയാലയയുടെ റസിപ്ഷന്‍ കൗണ്ടറിലും പരിസരങ്ങളിലുമായി ഇത്തരം 18 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ചിത്രങ്ങള്‍ ഇന്നലെ വൈകുന്നേരം അക്കാദമി അംഗം തൃക്കരിപ്പൂര്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന് ചുമരുകളില്‍ തൂക്കിയതോടെയാണ് വിവാദങ്ങള്‍ പുറത്തുവന്നു തുടങ്ങിയത്. പല ചിത്രങ്ങളും സഭ്യതക്ക് നിരക്കുന്നതല്ലെന്നാണ് ആരോപണം. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഹൃദയാലയ പോലുള്ള ഒരു ആശുപത്രിയില്‍ ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതണ്ടോ എന്നാണ് വിമര്‍ശകരുടെ ചോദ്യം. പ്രകൃതി ദൃശ്യങ്ങളുള്ള ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നതെന്നാണ് ഇവര്‍ പറയുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡിയാക് സര്‍ജറികള്‍ ചെയ്യുന്ന കേന്ദ്രങ്ങളിലൊന്നായ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ പ്രശസ്തരുടെ പെയിന്റിംഗുകള്‍ സ്ഥാപിക്കുന്നത് ഹൃദ്രോഗ ബാധിതരുടേയും കൂട്ടിരുപ്പുകാരുടേയും ടെന്‍ഷന്‍ കുറയ്ക്കുന്നതിന് സഹായകരമാവുമെന്ന വിലയിരുത്തലിലാണ് ഫോട്ടോ സ്ഥാപിക്കുന്നതെന്നാണ് ലളിതകലാ അക്കാദമി അംഗവും മെഡിക്കല്‍ കോളേജിലെ ആര്‍ട്ടിസ്റ്റുമായ തൃക്കരിപ്പൂര്‍ രവീന്ദ്രന്‍ പറയുന്നത്. കേരളത്തിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇത്തരത്തില്‍ സ്ഥിരം ചിത്രപ്രദര്‍ശനം ഒരുക്കുന്നത് ആദ്യമായാണെന്നും വിവാദങ്ങളില്‍ കാര്യമില്ലെന്നും രവീന്ദ്രന്‍ പറഞ്ഞു. നേരത്തെ മെഡിക്കല്‍ കോളജിലെ അക്കാദമി ബ്ലോക്കില്‍ ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ ഒരുക്കിയ ആര്‍ട്ട് ഗ്യാലറിക്ക് പുറമേയാണ് വീണ്ടും ഹൃദയാലയയുടെ ചുമരുകളിലും

    No comments

    Post Top Ad

    Post Bottom Ad