Header Ads

  • Breaking News

    ബ്രൗൺഷുഗറുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ



    അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ബ്രൗൺഷുഗറുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ തായത്തെരു സ്വദേശി പിആർ മുഹമ്മദ് നബ്ഹാൻ (20), സിറ്റി മരക്കാർകണ്ടിയിലെ സിടി സജാദ്, (23) കെ ബിലാൽ (20) എന്നിവരാണ് പിടിയിലായത്. ഡിവൈഎസ്പി പിപി സദാനന്ദന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിക്കര ഹാർബറിന് സമീപത്തു വച്ച് സിറ്റി എസ് ഐ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഒരു ലക്ഷം രൂപ വിലമതിക്കുന്ന 20 ഗ്രാം ബ്രൗൺഷുഗറാണ് ഇവരുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച ബ്രൗൺഷുഗർ കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ തയ്യിൽ സ്വദേശി റഫീഖിനെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എഎസ്ഐ മഹിജൻ, സിപിഒ മാരായ സി അജിത്ത്, സിപി മഹേഷ്, പിസി മിഥുൻ, സുജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad