Header Ads

  • Breaking News

    കന്റോണ്‍മെന്റ് ആശുപത്രി ബസ് സ്റ്റാന്റിലെ വര്‍ദ്ധിപ്പിച്ച ഫീസ് നല്‍കില്ലെന്ന് ബസ് ഉടമകള്‍


    കണ്ണൂര്‍ കന്റോണ്‍മെന്റ് ഏരിയയിലെ ആശുപത്രി ബസ് സ്റ്റാന്റില്‍ മുന്നറിയിപ്പില്ലാതെ സ്വകാര്യ ബസുകള്‍ക്ക് അമ്പതു ശതമാനം ഫീസ് വര്‍ദ്ധിപ്പിച്ച നടപടിക്കെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍ രംഗത്തെത്തി. ഏകപക്ഷീയമായി ഫീസ് വര്‍ദ്ധിപ്പിച്ച കന്റോണ്‍മെന്റ് ബോര്‍ഡിന്റെ നടപടി അംഗകീരക്കാനാവില്ലെന്ന് ജില്ലാ ബസ് ഉടമസ്ഥ സംഘം വൈസ് ചെയര്‍മാന്‍ രാജ്കുമാര്‍ കരുവാരത്ത് ആവശ്യപ്പെട്ടു.  ഫീസ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ വര്‍ദ്ധനവ് ഒഴിവാക്കിത്തരണമെന്ന് കാണിച്ച് കന്റോണ്‍മെന്റ് ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. ബസ് ഉടമകളുടെ അപേക്ഷയില്‍ തീരുമാനമാകും വരെ ഫീസ് അടക്കേണ്ടെന്ന് എല്ലാ ബസ് ഉടമകളേയും അറിയിച്ചിട്ടുണ്ട്. ഫീസ് കുറയ്ക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad