Header Ads

  • Breaking News

    വിദ്യാര്‍ത്ഥിനിക്ക് മാനസിക പീഡനം: ചിന്മയ കേളേജ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു


    വിദ്യാര്‍ഥിനിയെ അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കണ്ണൂര്‍ ചിന്മയാ മിഷന്‍ കോളേജ് അടിച്ചു തകര്‍ത്തു. എസ്.എഫ് ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാര്‍ച്ച് ക്യാമ്പസിലെത്തിയതോടെ അക്രമാസക്തമായി. പ്രവര്‍ത്തകര്‍ കോളജ് അടിച്ചു തകര്‍ത്തു. എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഷിബിന്‍ കാനായി, പ്രസിഡന്റ് സി.പി ഷിജു, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഫാസില്‍ എന്നിവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. നേരത്തെ വിദ്യാര്‍ത്ഥിനിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അധ്യാപകര്‍ വിദ്യാര്‍ത്ഥിനിയെ നിരന്തരമായി മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് രക്ഷിതാക്കളുടെ ആരോപണം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad