Header Ads

  • Breaking News

    ലഹരി: ബസ് ഡ്രൈവർമാരെ പിടിക്കാൻ പോലീസ്


    കോഴിക്കോട്:
    മദ്യപിച്ചും മറ്റ് ലഹരി വസ്തു ക്കളുപയോഗിച്ചും ബസ് ഓടിക്കുന്ന ഡ്രൈവർ മാരെ പിടികൂടാൻ സിറ്റി ട്രാഫിക് പോലീസ് പരിശോധന. ഡ്രൈവർമാരിൽ ചിലർ ഇത്തരത് തിൽ ബസ് ഓടിക്കുന്നുവെന്ന് വ്യാപക പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. പരിശോധ നയിൽ, മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർ അറസ്റ്റിലായി. കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന അച്ചൂസ് ബസിന്റെ ഡ്രൈവർ വട്ടോളി എളേറ്റിൽ ചാലാക്കിൽ വീട്ടിൽ മുഹമ്മദ് അസ്‌ലം (33) ആണ് പിടിയിലായത്.

    വെള്ളിയാഴ്ച രാവിലെ ഏഴര മുതൽ ഒമ്പതര വരെയാണ് ട്രാഫിക് സൗത്ത് അസി. കമ്മിഷ ണർ പി. ബിജുരാജിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. പാളയത്തും മൊഫ്യൂസി ൽ ബസ്‌സ്റ്റാൻഡിലുമുള്ള 70 ബസ് ഡ്രൈവർ മാരെ പരിശോധിച്ചു. രക്തത്തിൽ 30 എം.ജിയും അതിൽ കൂടുതലും മദ്യത്തിന്റെ അളവുണ്ടെന്ന് കണ്ടാൽ മാത്രമേ കേസെടുക്കാൻ കഴിയൂവെന്ന് എ.സി. ബിജുരാജ് പറഞ്ഞു.

    പരിശോധനയിൽ കുറഞ്ഞ അളവിൽ ലഹരി ഉപയോഗിച്ചവരെയും കണ്ടെത്തി. ഇത്തരക്കാരെ താക്കീത്ചെയ്തു വിട്ടതായി അദ്ദേഹം പറഞ്ഞു. പരിശോധനയുണ്ടെന്ന് അറിഞ്ഞ് ചിലർ മാറി യെന്നും ബസിന്റെ സാന്നിധ്യം സ്റ്റാൻഡുകളിൽ അപ്പോൾ കുറവായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. ആറ് എസ്.ഐമാരും 18 പോലീസുകാരും പങ്കെടുത്തു.
    ➖➖➖➖➖➖➖➖➖➖➖
    Whats app  ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
    https://chat.whatsapp.com/CM06470aiL24sAW5FeWL2b

    👍 ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക 👍
    https://www.facebook.com/myezhomelive
    ➖➖➖➖➖➖➖➖➖➖➖
    വാർത്തകൾക്കും പരസ്യങ്ങൾക്കും വിളിക്കുക
       ☎ 8891565197  📱 9895565197

    No comments

    Post Top Ad

    Post Bottom Ad