Header Ads

  • Breaking News

    യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം: അഖിലിനെ കുത്തിയത് യൂണിറ്റ് പ്രസിഡന്റെന്ന് എഫ്.ഐ.ആര്‍


    തിരുവനന്തപുരം: 
    യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തെന്ന് എഫ്‌ഐആര്‍. യൂണിറ്റ് സെക്രട്ടറി നസീമിന്റെ കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രതികള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. സംഭവത്തിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

    ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയതെന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നസീമാണ് കത്തി ശിവരഞ്ജിത്തിന് നല്‍കിയത്. ഇവര്‍ക്ക് പുറമെ ഇബ്രാഹീം, അദ്വൈത്, ആരോമല്‍, അമല്‍, ആദില്‍ എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ഇതില്‍ ആദില്‍ ഒഴികെയുള്ളവരെ ഭാരവാഹിത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി എസ്എഫ്‌ഐ അറിയിച്ചു. കണ്ടാലറിയുന്ന മുപ്പതോളം പേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. പ്രതിക‌ൾ ഇന്ന് കീഴടങ്ങിയേക്കുമെന്നാണ് സൂചന.
    കുത്തേറ്റ അഖില്‍ ചന്ദ്രന്റെ മൊഴി എടുത്ത ശേഷം ഒളിവിലുള്ള പ്രതികളെ പിടികൂടുമെന്നാണ് കന്റോന്‍മെന്റ് പൊലീസ് പറയുന്നത്. സംഭവത്തില്‍ എഐഎസ്എഫ് ഉള്‍പ്പെടെയുള്ള മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരും. യൂണിവേഴ്‌സിറ്റി കോളജിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ പ്രതികളുടെ പേര് സഹിതം എഴുതി നല്‍കിയിട്ടും പിടികൂടാതെ പൊലീസ് ഒളിച്ചു കളിക്കുകയാണെന്നാണ് ആരോപണം ഉയര്‍ന്നികരിക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിരീക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അഖിലിന്റെ മൊഴി എടുത്ത ശേഷം പ്രതികളെ പിടികൂടാമെന്നാണ് പൊലീസ് നിലപാട്. അതേസമയം സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ നീക്കം നടക്കുന്നതായാണ് സൂചന

    No comments

    Post Top Ad

    Post Bottom Ad