Header Ads

  • Breaking News

    അപകടത്തിൽപെട്ടയാളെ ആശുപത്രിയിലെത്തിച്ച കാർ കഴുകാൻ വിസമ്മതിച്ച് സർവീസ് സെൻറർ ഉടമ


    രക്തത്തിൽ കുളിച്ചുകിടന്ന സ്കൂട്ടർ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച സ്വകാര്യ കാർ സർവീസ് ചെയ്തു കൊടുക്കാൻ എസ്ഐ നേരിട്ട് ചെന്ന് പറഞ്ഞിട്ടും വിസമ്മതിച്ച സർവീസ് സ്റ്റേഷൻ ഉടമക്കെതിരെ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.

    കതിരൂർ ചെറിയാൻ വീട്ടിൽ റുസ് വീദിന്റെ പരാതിപ്രകാരം ജൂബിലി റോഡിൽ ഡൗൺടൗൺ മാളിന് സമീപം പ്രവർത്തിക്കുന്ന വാഷ്മീ സർവീസ് സെൻററിനെതിരെ ആണ് അന്വേഷണം ആരംഭിച്ചത്. ഇന്നലെ അപകടത്തിൽപ്പെട്ട മരിച്ച പ്രമുഖ മുജാഹിദ് പണ്ഡിതനും പ്രഭാഷകനുമായ സഖരിയ്യാ സ്വലാഹിയെയാണ് റുസ്വീദ് അപകട സ്ഥലത്തു നിന്നും ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചത്.

    പാനൂരിലെ തന്റെ ഷോപ്പിലേക്ക് പോവുകയായിരുന്ന റുസ് വിദ് ചമ്പാട് അപകടത്തിൽപ്പെട്ട് ചോരവാർന്ന് കിടക്കുന്ന സഖരിയ സ്വലാഹിയെ സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ തന്നെ കാറിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാറിന്റെ പിൻസീറ്റിൽ രക്തക്കറ ആയതിനെ തുടർന്നാണ് സർവീസ് ചെയ്യാനായി സർവീസ് സെൻററിൽ എത്തിയത്.
    അപകടത്തിൽ പ്പെട്ടയാളെ ആശുപത്രിയിൽ എത്തിച്ചതാണെന്ന് പറഞ്ഞിട്ടും കാർ സർവീസ് ചെയ്തു തരാൻ ഉടമ തയ്യാറായില്ല. തുടർന്ന് പോലീസ് സ്റ്റേഷനിൽ എസ്ഐ ബിനു മോഹനെ വിളിച്ച് വിവരം പറഞ്ഞു. ഫോൺ സർവീസ് സ്റ്റേഷൻ ഉടമക്ക് നൽകാൻ എസ്ഐ പറഞ്ഞെങ്കിലും ഫോൺ വാങ്ങാൻ ഉടമ കൂട്ടാക്കിയില്ല. സ്റ്റേഷനിൽ പോയി സർവീസ് ചെയ്തോ എന്ന ധിക്കാരപരമായ മറുപടിയാണ് ഉടമയിൽനിന്ന് ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.

     ഉടൻ തന്നെ എസ്.ഐ ബിനുമോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
    എന്നാൽ പോലീസിനോടും സർവീസ് സ്റ്റേഷൻ ഉടമ തട്ടികയറുകയാണ് ചെയ്തത്. കാർ സർവീസ് ചെയ്തു കൊടുക്കാൻ നിർദ്ദേശിച്ച പോലീസ് സംഘം പോയതോടെ കാർ ഡോർ വലിച്ചടച്ച് സർവീസ് പോലീസ് സ്റ്റേഷനിൽ പോയി സർവീസ് ചെയ്തു എന്ന് ആക്രോശിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad