Header Ads

  • Breaking News

    വയോധികയെ ബസ്സിൽ മരിച്ച നിലയിൽ കണ്ടെത്തി


    ഇരിട്ടിയിൽ സ്വകാര്യ ബസ്സിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കരിയാൻ ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ആലീസി(60) നെയാണ് ബസ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .

      ഉളിക്കൽ ഇന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന നിർമ്മാല്യം ബസ്സിലാണ് വയോധികയെ മരിച്ച നിലയിൽ കണ്ടത്. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ ഇരിട്ടി ബസ് സ്റ്റാൻഡിൽ എത്തിയ ബസിൽ നിന്നും ആലീസ് ഇറങ്ങാത്ത തിനെത്തുടർന്ന് കണ്ടക്ടർ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് ഇവർ സീറ്റിൽ ചലനമറ്റ നിലയിൽ കണ്ടത് .തുടർന്ന് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിതീകരിച്ചു. കരിയാലിലെ ലക്ഷം വീട് കോളനിയിൽ താമസിച്ചുവരികയായിരുന്നു  ആലീസ്. കാഴ്ചശക്തിയില്ലാത്ത രാമയ്യയാണ് ഭർത്താവ് .ഇരുവരും ഭിക്ഷ യാചിച്ചാണ് ജീവിച്ചു വരുന്നത് .മാടത്തിൽ പുറമ്പോക്ക് ഭൂമിയിൽ വർഷങ്ങളായി താമസിച്ചുവന്ന തമിഴ് നാട്ടു കാരായ ഇവരെ പായം പഞ്ചായത്ത് കരിയാലിലെ  ലക്ഷംവീട് കോളനിയിൽ പുനരധിവസിപ്പിക്കുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad