പാമ്പുരുത്തി പുഴയിൽ കണ്ട യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
കണ്ണൂർ:
മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടാമ്പള്ളി പാമ്പുരുത്തി പുഴയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. രാജസ്ഥാനിലെ കൈരതാൽ സ്വദേശി സുഭാഷ് ചന്ദിന്റെ മകൾ മംമ്ത (18) യുടെ മൃതദേഹമാണ് ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞത്.തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തെക്ക് പോകുകയായിരുന്ന മലബാർ എക്സ്പ്രസിൽ പാവ വിൽപ്പന നടത്തുകയായിരുന്ന ഇവർ രാവിലെ 8.10 ഓടെ വളപട്ടണം പാലത്തിന് മുകളിലൂടെ ട്രെയിൻ കടന്ന് പോകുമ്പോൾ അബദ്ധത്തിൽ പുഴയിൽ വീണതാണെന്നാണ് സൂചന.
ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു യുവതി മംമ്തയുടെ ബാഗ് ട്രെയിനിന്റെ വാതിലിനരികിൽ കാണുകയും അന്വേഷിച്ച് കാണാത്തതിനെ തുടർന്ന് മംമ്തയുടെ ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നു. രാത്രിയോടെ ബന്ധുക്കൾ യുവതിയെ കാണാനില്ലെന്ന് കാണിച്ച് കണ്ണൂർ ടൗൺ പോലിസിൽ പരാതി നൽകിയിരുന്നു. ഇന്നലെ വൈകിയിട്ടാണ് മീൻപിടിക്കാൻ പോയവർ പുഴയിൽ മൃതദേഹം കണ്ടത്.
No comments
Post a Comment