Header Ads

  • Breaking News

    മാട്രിമോണിയലിലെ പ്രൊഫൈല്‍ പിക്ചര്‍ പങ്കുവെച്ച് അഹാന, അമ്പരന്ന് ആരാധകര്‍; ഇപ്പോള്‍ കല്യാണം കഴിക്കരുതെന്ന് കമന്റ് അതിനൊപ്പം ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കരുതെന്നും കമന്റുകളുണ്ട്


    ടൊവിനോ തോമസ് നായകനായി എത്തിയ ലൂക്കയിലൂടെയാണ് അഹാന മലയാള സിനിമയില്‍ തന്റെ സ്ഥാന ഉറപ്പിച്ചത്. ഇപ്പോഴിതാ താരത്തിന് ആരാധകര്‍ നിരവധിയാണ്. ലൂക്കയിലെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ചിത്രം ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്.
    തന്റെ മാട്രിമോണിയല്‍ അക്കൗണ്ട് പ്രൊഫൈല്‍ പിക്ചര്‍ എന്ന അടിക്കുറിപ്പിലാണ് നീളന്‍ മുടിയോടെ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചത്. സാരിയുടുത്ത് അതിമനോഹരിയായി നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. അതിനൊപ്പം തന്റെ നീളന്‍ മുടി വിഗ് അല്ലെന്നും ഒര്‍ജിനല്‍ ആണെന്നും അതായത് ഒറിജിനല്‍ ആയിരുന്നു എന്നുമാണ് താരം കുറിക്കുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിയിലെ ലുക്കാണ് ഇത്. സെലിബ്രിറ്റികള്‍ അടക്കം നിരവധി പേരാണ് അഹാനയുടെ പോസ്റ്റിന് കമന്റിട്ടിരിക്കുന്നത്. അതിനൊപ്പം ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കരുതെന്നും കമന്റുകളുണ്ട്. കഴിവുറ്റ നടിയാണെന്നും സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്നുമാണ് ഉപദേശം

    ليست هناك تعليقات

    Post Top Ad

    Post Bottom Ad