വ്യാജ ദിനേശ് ബീഡി വില്പന ; സംഘത്തലവൻ പിടിയിൽ
വ്യാജ ദിനേശ് ബീഡി വില്‍പ്പനയിലൂടെ കോടീശ്വരനായി തീര്‍ന്ന സംഘത്തലവന്‍ പോലീസ് പിടിയില്‍. കേരളത്തിലും കര്‍ണാടകത്തിലും വ്യാജ ദിനേശ് ബീഡി നിര്‍മിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിന്റെ തലവനായ രാമന്തളി കുന്നരുവിലെ വള്ളുവക്കണ്ടി രാജീവന്‍നെയാണ് തളിപ്പറമ്പ് പോലീസ് മൂവാറ്റുപുഴയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. വ്യാജ ബീഡി നിര്‍മ്മാണ കേന്ദ്രമായ ഒളിസങ്കേതം റെയിഡ് ചെയ്താണ് തളിപ്പറമ്പ് എസ് ഐ കെ.പി.ഷൈന്‍ ഇയാളെ അറസ്റ്റ് ചെയ്തത്.ഡി വൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, എം.വി.രമേശന്‍, കെ.പ്രിയേഷ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. ഗോഡൗണില്‍ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജബീഡി ശേഖരവും പിടികൂടി. കഴിഞ്ഞ 35 വര്‍ഷമായി വ്യാജ ദിനേശ് ബീഡി നിര്‍മിച്ച് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിതരണം ചെയ്യുന്ന സംഘത്തിന്റെ തലവനാണ് രാജീവനെന്ന് പോലീസ് പറഞ്ഞു. നിരവധി തവണ ശ്രമിച്ചിട്ടും ഇയാളെെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.പ്രതിയെ ബുധനാഴ്ച വൈകുന്നേരം തളിപ്പറമ്പ് മജിസ്ട്രേട്ട് കോ ടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും ഇയാളുടെ സംഘത്തില്‍ പെട്ട എരു വാട്ടി സ്വദേശിയും വായാട്ടുപറ ല്‍ ഏത്തക്കാട്ട് ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ അലകനാല്‍ ഷാജി ജോസഫ്, പുതിയ തെരു അരയമ്പത്തെ കരിമ്പിന്‍ കര കെ. പ്രവീണ്‍എന്നിവരെ കഴിഞ്ഞ മാസം 26 ന് തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേത്യത്വത്തില്‍ അറസ്റ്റ് ചെയ്തിതിരുന്നു. ചെമ്പ്ന്തൊട്ടി, ചപ്പാരപ്പടവ്, ആലക്കോട്, നടുവില്‍, കരുവഞ്ചാല്‍, ചെറുപുഴ, നല്ലോമ്പുഴ , ചിറ്റാരിക്കാല്‍, കമ്പല്ലൂര്‍, പാലാവയല്‍ പ്രദേശങ്ങളില്‍ ദിനേശ് ബീഡിയുടെ വില്‍പ്പന വലിയ തോതില്‍ കുറഞ്ഞതോടെ മാര്‍ക്കറ്റിംഗ് മാനേജര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇവിടങ്ങളിലെല്ലാം പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
No comments
Post a Comment