Header Ads

  • Breaking News

    വാട്സാപ്പിൽ പുത്തൽ ഫീച്ചർ ഒരുങ്ങുന്നു, 'ക്വിക്ക് എഡിറ്റ്'


    പുത്തൻ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‌സാപ്പ്. ക്വിക്ക് എഡിറ്റ് മീഡിയ ഷോട്ട്കട്ട് എന്ന ഫീച്ചറാണ് അണിയറയിൽ ഒരുങ്ങുന്നത്. വാട്‌സാപ്പില്‍ ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യാൻ സഹായകമാകുന്നതാണ് ഈ ഫീച്ചർ. വാബീറ്റാ ഇന്‍ഫോ എന്ന വെബ്‌സൈറ്റാണ് വാട്സാപ്പിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഈ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

    ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളായി ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യാന്‍ ഇതുവഴി സാധിക്കും. ഫയല്‍ തുറക്കുമ്പോള്‍ തന്നെ ഒരു ക്വിക്ക് എഡിറ്റ് ഷോര്‍ട്ട്കട്ട് പ്രത്യക്ഷപ്പെടും. ഇത് ഉപയോ​ഗിച്ച് ലഭിച്ച ഫയലിൽ മാറ്റങ്ങൾ വരുത്താനാകും. ഇവ പുതിയ ഫയലായി ഫോണിൽ സേവ് ചെയ്യപ്പെടും. ​ഗാലറിയിൽ നിന്ന് ഇവ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുമാകും.

    അധികം താമസിക്കാതെ ഫീച്ചർ അവതരിപ്പിക്കുമെന്നാണ് വാബീറ്റാ ഇന്‍ഫോയുടെ റിപ്പോർട്ട്. നിലവിൽ നിർമാണ ഘട്ടത്തിലാണ് ഇത്. ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ടെങ്കിലും ഇതു സംബന്ധിച്ച‌ ഔദ്യോ​ഗിക വിശദീകരണം വാട്സാപ്പ് ഇനിയും പുറത്തുവിട്ടിട്ടില്ല.

    No comments

    Post Top Ad

    Post Bottom Ad