കണ്ണൂർ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ മട്ടന്നൂരിൽ ആധുനിക സൗകര്യത്തോടെ ഹോട്ടൽ പ്രവർത്തനം തുടങ്ങി
കണ്ണൂർ:
രാജ്യാന്തര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ മട്ടന്നൂരിൽ ആധുനിക സൗകര്യത്തോടെ ഹോട്ടൽ പ്രവർത്തനം തുടങ്ങി. വിമാനത്താവള കവാടമായ കല്ലേരിക്കരയിൽ ആരംഭിച്ച വിത്ത് ഇൻ ബിസിനസ് ഹോട്ടൽ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.
വിമാനത്താവളം പ്രവർത്തനം ആരംഭിച്ചെങ്കിലും താമസ സൗകര്യത്തിന് ആവശ്യത്തിന് ഹോട്ടലുകളില്ലെന്ന പരാതികൾക്ക്
വിത്ത് ഇൻ ബിസിനസ് ഹോട്ടൽ തുറന്നു പ്രവർത്തിച്ചതോടെ പരിഹാരമായി. സൗകര്യത്തോടെ താമസിക്കാൻ സ്ഥലമില്ലാത്തതിനാൽ വിമാനത്താവളത്തിലെ ജീവനക്കാർ ഉൾപ്പെടെയുള്ളവർ മട്ടന്നൂരിന് പുറമെ പോയാണ് താമസിക്കുന്നത്. വിമാനത്താവളത്തിനോട് ചേർന്നു ആദ്യത്തെ അത്യാധുനിക താമസ സൗകര്യങ്ങൾ ഒരുക്കിയാണ് വിത്ത് ഇൻ പ്രവർത്തനം തുടങ്ങിയത്. എസി റൂമുകളാണ് ഹോട്ടലിൽ ഒരുക്കിയിട്ടുള്ളത്.
സ്റ്റാന്റേർഡ്, ഡീലക്സ്, ഫാമിലി റൂമുകൾ മിതമായ നിരക്കിലാണ് നൽകുക. അത്യാധുനിക സൗകര്യങ്ങളും സേവന സന്നദ്ധരായ തൊഴിലാളികളുടെ സേവനവും 24 മണിക്കൂറും വിത്ത് ഇന്നിൽ ഒരുക്കുക്കിയിട്ടുണ്ട്. റസ്റ്റോറന്റ് മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സൺ അനിത വേണു അധ്യക്ഷത വഹിച്ചു. പാനൂർ നഗരസഭ ചെയർപേഴ്സൺ കെ.വി. റംല, മട്ടന്നൂർ നഗരസഭ മുൻ ചെയർമാൻ കെ.ഭാസ്‌കരൻ, മാനേജിംഗ് ഡയരക്ടർ പി.എം.സാദിഖ്, ബിജു ഏളക്കുഴി, കെ.എം.ബാലകൃഷ്ണൻ, എൻ.വി.രവീന്ദ്രൻ, എം.കെ.നജ്മ തുടങ്ങിയ ജില്ലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരും ജനപ്രതിനിധികളും മറ്റും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രശസ്തരായ കലാകാരന്മാർ അണിനിരന്ന സംഗീത വിസ്മയവിരുന്നുമുണ്ടായി.
No comments
Post a Comment