മാടായിപ്പാറയിലെ ജലാശയങ്ങളും ജൈവ വൈവിധ്യങ്ങളും നശിപ്പിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്.
മാടായിപ്പാറ:
ജൈവവൈവിധ്യങ്ങളുടെ കേന്ദ്രമാണ് കണ്ണൂര്‍ ജില്ലയിലെ മാടായി പാറ. അപൂര്‍വ്വ ഇനം സസ്യങ്ങളുടെയും ജന്തുക്കളുടെയും ആവാസകേന്ദ്രം. 200 ഏക്കറോളം വിസ്തൃതിയുള്ള മാടായിപ്പാറയില്‍ അനേകം ചെറു കുളങ്ങളും കാണാം. ഇവയില്‍ പ്രധാനപ്പെട്ടതാണ് മാടായിക്കാവ് സമീപത്തെ പാറക്കുളം. ഇവിടെ വെച്ചാണ് വാഹനങ്ങള്‍ കഴുകുന്നത്. വാഹനങ്ങള്‍ നേരിട്ട് കുളത്തിലേക്ക് ഇറക്കി വെക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ ഗ്രീസും ഡീസലും മറ്റും വെള്ളത്തില്‍ കലരുകയും ജലസ്രോതസ്സുകള്‍ മലിനമാകുകയും ചെയ്യുന്നു. സസ്യങ്ങളുടെയും ജന്തുക്കളുടെയും നാശത്തിനു വരെ ഇത് കാരണമാകുന്നു.
ചിറക്കല്‍ ദേവസ്വത്തിന് അധീനതയിലാണ് മാടായിപ്പാറ. മാടായിപ്പാറയില്‍ കാവല്‍ ഏര്‍പ്പെടുത്തിയാല്‍ ഇത്തരം പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവര്‍ത്തി തടയാന്‍ സാധിക്കും. അതിനായി ബന്ധപ്പെട്ടവര്‍ ഇടപെടുമെന്ന് പ്രതീക്ഷയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.
No comments
Post a Comment