എസ്ബിഐ ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകള്‍ക്ക് ഇനി സര്‍വീസ് ചാര്‍ജില്ല
ഓണ്‍ലൈന്‍ ബാങ്കിങ് നടത്തുന്നവര്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി എസ്ബിഐ. ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകള്‍ക്ക് ഇനിമുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. ഐഎംപിഎസ്, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി എന്നിവയ്ക്ക് ചുമത്തുന്ന സര്‍വീസ് ചാര്‍ജുകളാണ് ബാങ്ക് ഒഴിവാക്കിയത്.
യോനോ, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് ഉപയാക്താക്കള്‍ക്ക് ഇത് ആശ്വാസകരമാകും. എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് ഇടപാടുകള്‍ക്കുള്ള സര്‍വീസ്ചാര്‍ജ് നേരത്തെ ഒഴിവാക്കിയിരുന്നു.
ഇതിന് പുറമേ ഐഎംപിഎസ്(ഇമീഡിയറ്റ് പെയ്‌മെന്റ് സര്‍വീസ്) പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത് ഓഗസ്റ്റ് 1 മുതല്‍ നിര്‍ത്തലാക്കും. ജൂലൈ 1-ന് മുന്‍പ് എന്‍ഇഎഫ്ടി ഇടപാടുകള്‍ക്ക് 1 രൂപ മുതല്‍ 50 രൂപവരെയാണ് ഈടാക്കിയിരുന്നത്.
ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതലായി പ്രോത്സാഹിപ്പിക്കാനാണ് എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് സേവനങ്ങളുടെ സര്‍വീസ് ചാര്‍ജ് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ഉയര്‍ന്ന തുക ബാങ്കുകള്‍ വഴി കൈമാറാനാണ് ആര്‍ടിജിഎസ് സംവിധാനം ഉപയോഗിക്കുന്നത്.
No comments
Post a Comment