കണ്ണൂര്‍ വിമാനത്താവളത്തിലെ ടാക്‌സി സര്‍വിസ്: ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കിയാല്‍
കണ്ണൂര്‍:
കണ്ണൂര്‍ വിമാനത്താവളത്തിലെ പെയ്ഡ് ടാക്‌സി സര്‍വിസുമായി ബന്ധപ്പെട്ടുയര്‍ന്നുവരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കിയാല്‍ അധികൃതര്‍. ഒരു ടാക്‌സി കാറിന് 20,000 രൂപ പ്രതിമാസ വാടക നല്‍കിയാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ വാഹനങ്ങള്‍ മുഖ്യകവാടത്തില്‍ പാര്‍ക്ക് ചെയ്യുന്നതെന്ന് വിമാനത്താവള മാനേജിങ് ഡയറക്ടര്‍ എന്‍ ഷൈജു അറിയിച്ചു.
മുഖ്യകവാടത്തിന് മുമ്ബില്‍ ടാക്‌സി കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ സ്വകാര്യ വാഹനങ്ങളില്‍ പോകുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കിയാല്‍, വിമാനത്താവളത്തിലെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളടക്കം വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. വലിയ തുക നല്‍കിയാണ് പ്രീപെയ്ഡ് ടാക്‌സി വാഹനങ്ങള്‍ സി ടി ആന്‍ഡ് ടി കരാറേറ്റെടുത്തത്. റെയില്‍വെ സ്‌റ്റേഷനുകളിലും കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിലുമടക്കം ഇതേ രീതിയിലാണ്. മറ്റു വിമാനത്താവളങ്ങളിലും ഇതേ രീതി തന്നെയാണ് തുടരുന്നത്. ഷൈജു പറഞ്ഞു.
ഇതൊന്നുമറിയാത്തവരാണ് പരാതികളുമായെത്തുന്നതെന്നും വിമാനത്താവള അധികൃതരുമായി ചര്‍ച്ച നടത്തിയാണ് ടാക്‌സി വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നതെന്നും ഷൈജു പറഞ്ഞു. ഇ-ടെന്‍ഡറിലൂടെ നേടിയതാണ് കണ്ണൂര്‍ വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്‌സി സര്‍വ്വീസ്. മാസത്തില്‍ ലക്ഷക്കണക്കിന് രൂപ കിയാലിന് വാടക കൊടുത്താണ് കിയാല്‍ അനുവദിച്ച സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും യാത്രക്കാരെ കയറ്റുന്നതും. ഒരു തരത്തിലും മറ്റുള്ള യാത്രക്കാരെ ബുദ്ധിമുട്ടിലാക്കാതെയാണ് ഇവിടെ സര്‍വ്വീസ് നടത്തുന്നത്. നൂറുകണക്കിന് ഡ്രൈവര്‍മാര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും ശമ്ബളം നല്‍കുന്ന പ്രീപെയ്ഡ് ടാക്‌സി സര്‍വ്വീസിനെതിരെ നടത്തുന്ന കുപ്രചരണങ്ങള്‍ക്ക് പിന്നിലെ പ്രവര്‍ത്തിക്കുന്ന കറുത്ത ശക്തികള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
No comments
Post a Comment