Header Ads

  • Breaking News

    മുഖക്കുരു, പാടുകൾ എന്നിവ ഇല്ലാതാക്കി തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ഇതാ ടൂത്ത്പേസ്റ്റ്‌ ടെക്നിക്


    ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന ഒരു സൗന്ദര്യ ഭീഷണിയാണ് മുഖക്കുരു എന്ന വില്ലൻ. എന്തൊക്കെ ചെയ്തിട്ടും മുഖക്കുരു മാറുന്നില്ല എന്ന പരാതിയാണ് പലർക്കും. വിപണിയിൽ ലഭ്യമായ പല ക്രീമുകളും ഉപയോഗിച്ച്‌ നോക്കിയിട്ടും മുഖക്കുരുവിനെ തുരത്താൻ കഴിയാത്തവർക്ക്‌ സന്തോഷം നൽകുന്ന ഒരു കാര്യമാണ് ഇവിടെ പറയുന്നത്‌.
    കുറെയൊക്കെ നമ്മൾ തന്നെ ശ്രദ്ധിച്ചാൽ തടയാവുന്ന കാര്യങ്ങളേയുള്ളു. എങ്ങനെ തടയാം എന്നാവും ഇപ്പോൾ ചിന്തിക്കുന്നത്‌ അല്ലേ? മുഖക്കുരു ഇല്ലാത്തവർക്ക്‌ ഇനിയും അവരുടെ സുന്ദരമായ ചർമ്മം അങ്ങനെ തന്നെ കാത്തു സൂക്ഷിക്കാനും മുഖക്കുരു വന്നു പോയല്ലോ ഇനി എന്ത്‌ ചെയ്യും എന്ന് വിഷമിച്ച്‌ ഇരിക്കുന്നവർക്കും ഒരു പുതിയ അറിവാണ് ഇനി പറയാൻ പോകുന്നത്‌.
    എങ്ങനെയാണ് മുഖക്കുരു വരുന്നത്‌?
    രോമകൂപങ്ങളിൽ അമിതമായ തോതിൽ എണ്ണ അടിയുമ്പോഴാണ് മുഖക്കുരു കൂടുതലായി കാണപ്പെടുന്നത്‌. പ്രതിരോധ ശക്തി കുറയുന്നതും ടോക്സിനുകൾ ശരീരത്തിൽ അടിയുന്നതും ഹോർ മോൺ അസന്തുലിതാവസ്ഥയും അമിത സമ്മർദ്ദവും എല്ലാം മുഖക്കുരുവിന് കാരണമാകുന്നു.
    വീട്ടിലെ നായകൻ
    ഒരു കൊച്ചു നായകൻ നമ്മുടെ വീടുകളിൽ പല്ലുകൾക്ക്‌ മാത്രം സംരക്ഷണം നൽകി, മുഖക്കുരുവിനെ അപ്പാടെ ഓടിപ്പിക്കാൻ കഴിവുണ്ടായിട്ടും പതുങ്ങിയിരുപ്പുണ്ട്‌. ആരാണെന്നല്ലേ ചിന്തിക്കുന്നത്‌ മറ്റാരുമല്ല നമ്മുടെ സ്വന്തം ടൂത്ത്‌ പേസ്റ്റ്‌.
    ടൂത്ത്‌ പേസ്റ്റ്‌ മുഖക്കുരുവിന്റെ വലിപ്പം കുറയ്ക്കുന്നു. പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ടോക്സിൻ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയയെ അപ്പാടെ ഇല്ലാതാക്കാനും, ക്ലെൻസിംഗ്‌, ബ്ലീച്ച്‌ ഘടകങ്ങൾ അടങ്ങിയിട്ടുള്ള പേസ്റ്റ്‌ മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കും. പേസ്റ്റിലെ സിലിക്ക ചർമ്മത്തിന്റെ കേടുപാടുകൾ ഇല്ലാതാക്കുകയും ഹൈഡ്രജൻ പെറോക്സൈഡ്‌ ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുന്നു.
    ടൂത്ത്‌ പേസ്റ്റ്‌ എങ്ങനെ തിരഞ്ഞെടുക്കാം
    നാച്ചുറൽ ഓർഗാനിക്‌ ടൂത്ത്‌ പേസ്റ്റുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം കാരണം അവയിൽ കെമിക്കലുകളുടെ അംശം തീരെ കുറവാണ്. ഫ്ലൂറോയ്ഡ്‌ അടങ്ങിയിട്ടില്ലാത്തതും നിറം വെപ്പിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുള്ളതുമായ പേസ്റ്റുകൾ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ചിലപ്പോൾ ഇവ ചർമ്മത്തെ അസ്വസ്ഥമാക്കിയേക്കാം. നേരിട്ട്‌ മുഖത്ത്‌ പുരട്ടുന്നതിന് മുൻപ്‌ ചർമ്മത്തിൽ എവിടെയെങ്കിലും ചെറിയ തോതിൽ പുരട്ടി ത്വക്കിന് അവസ്ഥകൾ ഇല്ലെങ്കിൽ മാത്രം മുഖത്ത്‌ കുരുക്കൾ ഉള്ള ഭാഗത്ത്‌ പുരട്ടുക. സെൻസിറ്റീവ്‌ സ്കിൻ ഉള്ളവർ ഈ രീതി പിന്തുടരുന്നതാണ് ഏറ്റവും ഉചിതം.
    മുഖക്കുരു മാത്രം മൂടിയാൽ മതി. ഒരിക്കലും തടവിക്കൊടുക്കുകയോ അമർത്തി തിരുമുകയോ ചെയ്യാൻ തുനിയരുത്‌. അത്‌ ഇരട്ടി ദോഷമാകും ചെയ്യുക. ഒരു മണിക്കൂർ കഴിഞ്ഞ്‌ കഴുകി കളയാം. തീർച്ചയായും ഫലം ലഭിക്കുന്നതാണ്.
    ആരോഗ്യകരമായി കഴിക്കുകയും ധാരാളം പഴ വർഗ്ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും കൃത്യമായ വ്യായാമ രീതി ശീലമാക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുന്നവർക്ക്‌ ഈ മുഖക്കുരു എന്ന വില്ലനെ നേരിടേണ്ടി വരില്ല. ഈ കാര്യങ്ങൾ ചിട്ടയോടെ ശീലമാക്കിയാൽ മുഖക്കുരു ഇല്ലാത്ത സുന്ദരമായ മുഖം എന്നും നമുക്ക്‌ നിലനിർത്താം.

    No comments

    Post Top Ad

    Post Bottom Ad