ദുബായ് വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ഇന്ത്യൻ രൂപ കൊടുത്തും സാധനങ്ങൾ വാങ്ങാം
നേരത്തെ ഇന്ത്യൻ രൂപ ഡോളറോ ദിർഹമോ യൂറോയോ തുടങ്ങിയ കറൻസികളാക്കി മാറ്റിയെങ്കിൽ മാത്രമേ ദുബായ് വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ഷോപ്പിങ് നടത്താനാവുമായിരുന്നുള്ളൂ.ഇനി മുതൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ടെർമിനലുകളിലും അൽ മക്തൂം വിമാനത്താവളത്തിലും ഇന്ത്യൻ രൂപ കൊടുത്തും സാധനങ്ങൾ വാങ്ങാം.ജൂലൈ ഒന്നു മുതൽ കൗണ്ടറുകളിൽ രൂപ സ്വീകരിച്ചു തുടങ്ങി.നൂറു മുതൽ രണ്ടായിരത്തിന്റെ നോട്ടുവരെയാണ് സ്വീകരിക്കുന്നത് എന്നാൽ ബാക്കി നൽകുക ദിർഹത്തിലാവും.ദുബായ് ഡ്യൂട്ടി ഫ്രീയിൽ വിനിമയം നടത്താവുന്ന പതിനാറമത്തെ കറൻസിയാണ് ഇന്ത്യൻ രൂപ.പുതിയ തീരുമാനം ഇന്ത്യക്കാരായ സഞ്ചാരികൾക്കായിരിക്കും ഏറെ സഹായകം
No comments
Post a Comment