തളിപ്പറമ്പില്‍ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു; മകന്‍ കസ്റ്റഡിയില്‍
തളിപ്പറമ്പ്:
മകന്റെ മർദ്ദനമേറ്റ് ചികിൽസയിലായിരുന്ന പിതാവ് മരണപ്പെട്ടു; മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒടുവള്ളി ചാണോക്കുണ്ടിലെ പുലിക്കിരി ആദിച്ചൻ (74) ആണ് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മരിച്ചത്.
മകൻ രാജേഷ് (30) നെ തളിപ്പറമ്പ് പ്രിൻസിപ്പൽ എസ് ഐ കെ.പി.ഷൈൻ കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടനുസരിച്ചായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുന്നതെന്ന് പോലീസ് പറഞ്ഞു. ജൂൺ 22ന് വൈകുന്നേരം മറ്റൊരു മകനായ വിജയൻ വീട്ടിലെത്തിയപ്പോൾ കട്ടിലിൽ ചോരയൊലിപ്പിച്ച നിലയിൽ കിടക്കുന്ന ആദിച്ചനെ കണ്ട് ചോദിച്ചപ്പോഴാണ് മകൻ രാജേഷ് മർദ്ദിച്ചതായി പറഞ്ഞത്.
എന്നാൽ 23ന് രാവിലെ മാത്രമാണ് ഇദ്ദേഹത്തെ ഒടുവള്ളി സി എച്ച് സി യിലും അവിടെ നിന്ന് മെഡിക്കൽ കോളജിലും എത്തിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
പരേതയായ നാരായണിയാണ് ആദിച്ചന്റെ ഭാര്യ. മക്കൾ: സത്യൻ, വിജയൻ, വിജേഷ്, പരേതരായ രാജൻ, ശശി. മരുമക്കൾ: ശാരദ, ശോഭ. സത്യൻ, വിജയൻ, രാജേഷ് എന്നിവർ അച്ഛൻ ആദിച്ചനോടൊപ്പമാണ് താമസമെന്ന് പോലീസ് പറഞ്ഞു. സത്യൻ, വിജയൻ എന്നിവരുടെ ഭാര്യമാർ വിട്ടു പോയിരുന്നു. രാജേഷ് അവിവാഹിതനാണ്.
22 ന് പകൽ രാജേഷും വിജയനും തമ്മിൽ വിറക്സംബന്ധമായി തർക്കം ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ രാത്രി മദ്യപിച്ചെത്തിയ രാജേഷും ആദിച്ചനുമായി തർക്കം നടന്നുവെന്നും തർക്കത്തിനിടയിലാണ് മർദ്ദനമേറ്റതെന്നും പോലീസ് പറഞ്ഞു.
No comments
Post a Comment