Header Ads

  • Breaking News

    മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ വ്യാജ രോഗികള്‍; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് വിദ്യാര്‍ത്ഥികള്‍, വര്‍ക്കല എസ്. ആര്‍ മെഡിക്കല്‍ കോളേജ് വിവാദത്തില്‍


    തിരുവന്തപുരം: 
    മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയിക്കെത്തിയപ്പോള്‍ വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്നത് വ്യാജ രോഗികളായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍. രോഗികളെന്ന വ്യാജേന പണം കൊടുത്ത് ആളുകളെ എത്തിക്കുന്ന ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ പുറത്തുവിട്ടു. പരിശോധന കഴിഞ്ഞതോടെ പണം നല്‍കാതെ ഇവരെ പറ്റിച്ചെന്നും വിദ്യാര്‍ഥികള്‍ ഫേസ്ബുക്ക് ലൈവില്‍ പരാതിപ്പെട്ടു. ബുധനാഴ്ചയായിരുന്നു കോളേജില്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തിയത്.
    സ്റ്റാന്‍ഡ് വിത്ത് സ്റ്റുണ്ടന്റസ് ഓഫ് എസ് ആര്‍ മെഡിക്കല്‍ കോളേജ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പുറത്തുവിട്ടത്. ക്യാംപിന്റെ പേരില്‍ എത്തിച്ചവരെ രോഗികളായി ചിത്രീകരിച്ച് മെഡിക്കല്‍ കൗണ്‍സിലിന്റെ കണ്ണില്‍ പൊടിയിടുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. പരിശോധനയുള്ള ദിവസം പ്രത്യേകം വാഹനങ്ങളില്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ആശുപത്രിയില്‍ എത്തിക്കുമെന്നും പരിശോധന കഴിഞ്ഞാല്‍ ഉടന്‍ തിരിച്ചുകൊണ്ടുപോകുമെന്നുമാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുത്. ഏജന്റ് വഴി 100 മുതല്‍ 300 രൂപ വരെ നല്‍കിയാണ് ഇവരെ കൊണ്ടുവരുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തല്‍. പരിശോധന കഴിഞ്ഞതോടെ ആശുപത്രിയില്‍ രോഗികള്‍ ആരുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ഫേസ്ബുക്കില്‍ ലൈവില്‍ പറയുന്നു. പറഞ്ഞ പണം നല്‍കാത്തതിനാല്‍ രോഗികളായി എത്തിച്ചവര്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങളും വിദ്യാര്‍ത്ഥികള്‍ പുറത്ത് വിട്ടിട്ടുണ്ട്.
    മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്ന വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് മെഡിക്കല്‍ കൗണ്‍സിലിനോട് പരിശോധന നടത്താന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. കോടതിയെ സമീപിച്ചവരെ മെഡിക്കല്‍ കൗണ്‍സില്‍ സംഘത്തെ കാണാന്‍ അനുവദിച്ചില്ലെന്ന് പരാതിപ്പെട്ട് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കാരുണ്യ പദ്ധതിലുള്‍പ്പെട്ട രോഗികളെയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നുമാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്.

    No comments

    Post Top Ad

    Post Bottom Ad