പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി
യൂണിവേഴ്സിറ്റി കോളജ് വിഷയവും പി.എസ്.സി പരീക്ഷാ അട്ടിമറിയും ഉന്നയിച്ച് സര്‍ക്കാറിനെതിരെ പ്രതിപക്ഷം നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. രാവിലെ ആറിന് ആരംഭിച്ച ഉപരോധം ഉച്ചക്ക് രണ്ടിന് അവസാനിക്കും.
സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകളും സമരക്കാര്‍ ഉപരോധിച്ചു. കന്റോണ്‍മെന്റ് ഗേറ്റിലൂടെ മാത്രമാണ് ജീവനക്കാര്‍ സെക്രട്ടേറിയറ്റിനുള്ളില്‍ പ്രവേശിക്കുന്നത്. പത്തരയോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപരോധം ഉദ്ഘാടനം ചെയ്യും.
യൂനിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ നേതാക്കള്‍ അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ കുത്തി വീഴ്ത്തിയ സംഭവത്തിലും ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്ന് യൂനിവേഴ്‌സിറ്റിയുടെ ഉത്തര കടലാസ് കണ്ടെത്തിയ സംഭവത്തിലും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ധര്‍ണ.
മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും കേരള പോലീസിലേക്കുള്ള പി.എസ്.സി പരീക്ഷയില്‍ യഥാക്രമം ഒന്നാം റാങ്കും 28-ാം റാങ്കും നേടിയതില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഇത് സി.ബി.ഐ അന്വേഷിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.
No comments
Post a Comment