Header Ads

  • Breaking News

    മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ഇലക്‌ട്രോണിക് വാഹന നിര്‍മ്മാണ യൂണിറ്റ്: സാധ്യതാ പഠനം തുടങ്ങി


    മട്ടന്നൂര്‍: 
    മട്ടന്നൂര്‍ വെള്ളിയാംപറമ്ബ് കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ ഇലക്‌ട്രോണിക് വാഹന നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതാപഠനം തുടങ്ങി. 

    വ്യവസായ പാര്‍ക്കില്‍ ഇവാഹന നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ മുമ്ബ് പ്രഖ്യാപിച്ചിരുന്നു. വ്യവസായ പാര്‍ക്കിന് ഏറ്റെടുത്ത ഭൂമിയില്‍ 10 ഏക്കര്‍ സ്ഥലമാണ് ഇലക്‌ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന യൂണിറ്റിനായി മാറ്റിവെക്കുക. പൊതുമേഖലാ സ്ഥാപനമായ കെല്‍ ആണ് സാധ്യതാപഠനം നടത്തുന്നത്.


    വൈദ്യുതി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ബസ്, ബോട്ട്, ഇരുചക്ര,മുച്ചക്ര വാഹനങ്ങള്‍ എന്നിവ നിര്‍മ്മിക്കാനാണ് പദ്ധതി. ഇവ നിരത്തിലിറങ്ങുന്നതോടെ ഇവയ്ക്കുള്ള ചാര്‍ജിംഗ് യൂണിറ്റുകളും സ്ഥാപിക്കും. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സംരംഭം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 

    കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉള്‍പ്പടെ ഇലക്‌ട്രോണിക് വാഹനങ്ങളുടെ ഉപയോഗം വ്യാപകമാക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇലക്‌ട്രോണിക് ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. വ്യവസായ സംരംഭങ്ങള്‍ക്കായി 140 ഏക്കര്‍ സ്ഥലമാണ് വെള്ളിയാംപറമ്ബില്‍ കിന്‍ഫ്ര ഏറ്റെടുത്തിട്ടുള്ളത്.

    No comments

    Post Top Ad

    Post Bottom Ad