Header Ads

  • Breaking News

    ഗതാഗതത്തിനു കുരുക്കിട്ട് പഴയങ്ങാടി റെയിൽവേ അടിപ്പാലം


    പഴയങ്ങാടി:

    പഴയങ്ങാടി-പുതിയങ്ങാടി റോഡ് വീതികൂട്ടി മെക്കാഡം ടാറിട്ടെങ്കിലും റെയിൽവേ അടിപ്പാലത്തിന്റെ വീതിക്കുറവ് കാരണം ഗതാഗതക്കുരുക്ക് മുറുകുന്നു.പഴയങ്ങാടി-പുതിയങ്ങാടി നാല് കിലോമീറ്റർ റോഡ് മൂന്നുകോടി രൂപ ചെലവിലാണ് മെക്കാഡം ടാറിട്ട് നവീകരിച്ചത്. 

    ഇതോടെ ഇതുവഴിയുള്ള വാഹനയാത്ര സുഗമമായെങ്കിലും റെയിൽവേ അടിപ്പാലത്തിലെ കുരുക്കിൽക്കുടുങ്ങി ദിവസവും വാഹനയാത്രക്കാർ നട്ടംതിരിയുകയാണ്. മഴക്കാലത്ത്‌ ഈ ഭാഗത്ത് ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ അതിന്റെ ദുരിതം വേറെയുമുണ്ട്.


    കാളവണ്ടി പോകാൻവേണ്ടി മാത്രം ബ്രിട്ടിഷുകാർ നൂറുവർഷം മുമ്പ് പണിത വഴിയാണിത്. ഒരു വലിയ വാഹനത്തിനു കടന്നുപോകാൻ പാകത്തിലുള്ള വീതി മാത്രമേ അടിപ്പാലത്തിലെ റോഡിനുള്ളൂ. അതുകൊണ്ട് ഒരു ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കടന്നുപോയ ശേഷമേ എതിർഭാഗത്തുനിന്നുള്ളവയ്ക്ക് കടന്നുപോകാനാവൂ. 

    ഇത് പലപ്പോഴും വാക്കുതർക്കങ്ങൾക്കും ഇടയാക്കുന്നു.പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ, പഴയങ്ങാടി-പുതിയങ്ങാടി, മാട്ടൂൽ മേഖലയിലേക്കുള്ള ബസ് യാത്രക്കാർ, പുതിയങ്ങാടി മത്സ്യബന്ധന കേന്ദ്രം, ചൂട്ടാട് ബീച്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകേണ്ടവർ റെയിൽവേ അടിപ്പാലത്തിന്റെ വീതിക്കുറവ് കാരണം ബുദ്ധിമുട്ടുന്നുണ്ട്.

    ഇത്‌ പരിഹരിക്കാൻ എം.പി.യും എം.എൽ.എ.യും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

    No comments

    Post Top Ad

    Post Bottom Ad