സ്വർണക്കടത്തിന് പുതിയ രീതി; വിമാനത്താവളത്തില്‍ രണ്ടര കിലോ സ്വര്‍ണം പിടികൂടി
കോഴിക്കോട്:
കസ്റ്റംസിന്റെ സ്വർണ വേട്ടയിൽ കാര്‍ വാഷ് മെഷീനില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണം പിടികൂടി. കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചാണ് സ്വർണം പിടികൂടിയത്.
ഇടനിലക്കാർ സ്വർണക്കടത്തിന് ഓരോ ദിവസവും പുതിയ രീതി അവലംബിക്കുന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുകയാണ്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് റാഫിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. രണ്ട് കിലോ 680 ഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.
പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 89.50 ലക്ഷം രൂപ വില വരും. സ്വര്‍ണം കാര്‍വാഷിന്‍റെ മോട്ടോറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു . എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ എക്സ് 346 വിമാനത്തില്‍ ദുബായില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്നത്.
No comments
Post a Comment