യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടും
വിദ്യാര്‍ത്ഥികളും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്ന് എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി.പി സാനു അറിയിച്ചു. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ഇതില്‍ ഭാരവാഹികള്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കുമെന്നും സാനു പറഞ്ഞു.
ക്യാമ്പസില്‍ ഇരുന്ന് പാട്ടുപാടി എന്ന കാരണത്താല്‍ കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്തികളും എസ്എഫ്‌ഐ നേതാക്കളും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തിനിടെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഖിലിന് നെഞ്ചില്‍ കുത്തേറ്റു. അഖിലിന്റെ പരിക്ക് ഗുരുതരമല്ല. കൂടാതെ നരുവാമൂട് സ്വദേശി വിഷ്ണുവിനും മുഖത്ത് പരിക്കേറ്റു.
സംഭവത്തില്‍ നസീം, ശിവരഞ്ജിത്ത് എന്നിവര്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി. മുമ്പ് പാളയത്ത് പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ് നസീം. എസ്എഫ്‌ഐ ചാല ഏരിയ കമ്മിറ്റി അംഗവുമാണ്.
എന്നാല്‍ സംഘര്‍ഷത്തെ കുറിച്ച് അറിഞ്ഞില്ലെന്നാണ് കോളേജ് പ്രിന്‍സിപ്പാളിന്റെ പ്രതികരണം. ്രസംഘര്‍ഷം അവസാനിപ്പിക്കാന്‍ കോളേജ് അധികൃതരോ പോലീസോ ഇടപെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയും ആറ്റിങ്ങല്‍ സ്വദേശിയുമായ അഖിലിനാണ് സംഘര്‍ഷത്തില്‍ കുത്തേറ്റത്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖിലിനെ മെഡിക്കല്‍ കോളേജിലേക്ക് ഉടന്‍ മാറ്റും. അഖിലിന്റെ നെഞ്ചില്‍ രണ്ടുകുത്തുകളാണ് ഏറ്റിരിക്കുന്നത്. എന്നാല്‍ കുത്ത് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
അതേസമയം അഖിലിനെ ഒന്നര വര്‍ഷം മുമ്പും എസ്എഫ്ഐക്കാര്‍ ആക്രമിച്ചിരുന്നുവെന്ന് കുത്തേറ്റ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ ചന്ദ്രന്‍ പറഞ്ഞു. മകനെ ഇനി ഉപദ്രവിക്കരുതെന്ന് എസ്എഫ്ഐക്കാരോട് അന്ന് നേരിട്ട് പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു.
No comments
Post a Comment