Header Ads

  • Breaking News

    കുളിച്ചു കയറിയ കുട്ടികൾ ചുവപ്പ് ട്രൗസർ വീശി ട്രെയിൻ നിർത്തി


    തലശ്ശേരി: 
    കുളത്തിൽ കുളിച്ചു കയറിയ കുട്ടികൾ കയ്യിലെടുത്തു നിവർത്തിയ ചുവപ്പ് ട്രൗസർ കണ്ട് ഓടിക്കൊണ്ടിരുന്ന ട്രെയിൻ പൊടുന്നനെ നിർത്തി. ഉച്ചയ്ക്ക് 12:15ന് എടക്കാട് റെയിൽവേ സ്റ്റേഷനു സമീപമാണു സംഭവം എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസാണ് 5 മിനിറ്റിലേറെ എടക്കാട് നിർത്തിയത്. 13,14 വയസുള്ള 4 കുട്ടികൾ വീട്ടിൽ അറിയാതെ കുളിക്കാനെത്തിയതായിരുന്നു.

    ഒന്നാം പ്ളാറ്റ്ഫോം അവസാനിക്കുന്നിടത്ത് സ്റ്റേഷന്റെ പേര് എഴുതിയ ബോർഡിനടുത്തെ മരപ്പൊത്തിലായിരുന്നു ഇവർ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്നത്.കുളി കഴിഞ്ഞു തിരിച്ചെത്തി വസ്ത്രം മാറുന്നതിനിടയിൽ ഒരാൾ ചുവപ്പ് നിറമുള ട്രൗസർ കയ്യിലെടുത്ത് കുടയുന്നതിനിടെ ട്രെയിൻ കടന്നു വന്നു. ചുവപ്പ് തുണി ഉയർത്തുന്നതു കണ്ട് അപകട മുന്നറിയിപ്പാണെന്നു കരുതി ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി.

    വിവരമറിഞ്ഞു ആർപിഎഫ് എഎസ്ഐ ശ്രീലേഷ്, കോൺസ്റ്റബിൾ കെ.സുധീർ, സ്പെഷൽ ഇന്റലിജൻസ് ബ്രാഞ്ച് അംഗം സുബീഷ് എന്നിവർ എത്തി അന്വേഷിച്ചു കുട്ടികളെ കണ്ടെത്തി. ചൈൽഡ് ലൈൻ കോ-ഓർഡിനേറ്റർ സുമേഷ് കുട്ടികളുമായി സംസാരിച്ച് സംഭവം വ്യക്തമായതിനെ തുടർന്നു കുട്ടികളെ വിട്ടയച്ചു. ആർപിഎഫ് കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. മതിയായ കാരണമില്ലാതെ ട്രെയിൻ നിർത്തിക്കുന്നതു ജാമ്യമില്ലാ കുറ്റമാണ്.

    No comments

    Post Top Ad

    Post Bottom Ad