Header Ads

  • Breaking News

    കൊയിലാണ്ടിയിൽ കണ്ടെയിനർലോറിയും ടാങ്കർലോറിയും കൂട്ടിയിടിച്ച് രണ്ട്പേർ മരിച്ചു




    കോഴിക്കോട്: 
    കൊയിലാണ്ടിയിൽ കണ്ടെയിനർലോറിയും ടാങ്കർലോറിയും കൂട്ടിയിടിച്ച് രണ്ട്പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കണ്ടെയിനർ ലോറിയിലുണ്ടായിരുന്ന മലപ്പുറം തിരൂർ സ്വദേശി ജാഫർ, ടാങ്കർ ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശി രാജേന്ദ്രൻ എന്നിവരാണ് മരിച്ചത്. ഇരു വാഹനത്തിലുമായി ഉണ്ടായിരുന്ന ബാപ്പു, അബൂബക്കർ, ചിന്നദുരെ എന്നിവർക്കും ഒരു
    വഴിയാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ 2.40ന്കൊയിലാണ്ടി ബസ് സ്റ്റാൻറിനടുത്താണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് മീൻകയറ്റി
    പോകുകയായിരുന്ന കെ.എൽ. 55 കെ. 8047 നമ്പർ കണ്ടെയിനർ ലോറിയും മംഗലാപുരത്ത് നിന്നും എൽ.പി.ജി കയറ്റി വന്ന ടി.എൻ. 88 എ. 8581 നമ്പർ
    ടാങ്കർ ലോറിയുമാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

    No comments

    Post Top Ad

    Post Bottom Ad