പാര്‍ഥാ കണ്വെന്ഷന് സെന്‍ററിന് അനുമതി: പക്ഷെ കാണാൻ സാജനില്ല
കണ്ണൂര്‍:
ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ പാര്‍ഥാ കണ്വെന്ഷന് സെന്‍ററിന് അനുമതി നല്‍കി.തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കണ്വെന്ഷന് സെന്‍ററിന് ആന്തൂര്‍ നഗരസഭ ഉടമസ്ഥാവകാശ രേഖ നല്‍കുന്നത് വൈകിച്ചതില്‍ മനംനൊന്താണ് സാജൻ ആത്മഹത്യ ചെയ്തത്.
സാജന്റെ ആത്മഹത്യക്ക് പിന്നാലെ ആന്തൂര്‍ നഗരസഭ ചെയര്പേഴ്സന് പി.കെ. ശ്യാമളക്കെതിരെ ആരോപണവുമായി സാജന്റെ ഭാര്യയും കുടുംബാംഗങ്ങളും രംഗത്തു വന്നിരുന്നു. ഇത് സി.പി.എമ്മിനെ വലിയ പ്രതിരോധത്തിലാക്കുകയും ചെയ്തു.
No comments
Post a Comment