Header Ads

  • Breaking News

    ഒൻപത് വയസ്സുകാരൻ കുളത്തിൽ മുങ്ങിമരിച്ചു


    കുളിക്കുന്നതിനിടയിൽ ഒൻപത് വയസ്സുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. മമ്പറം കീഴത്തൂരിലെ തൊടുവയൽ ഹൗസിൽ ഗിരീശന്റെയും രജനിയുടെയും മകൻ നിവേദ് ആണ് മരിച്ചത്.
    ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു നിവേദ്. നീന്താനറിയാതിരുന്ന നിവേദ് കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. സംഭവത്തെപ്പറ്റി പിണറായി പോലീസ് അന്വേഷണം തുടങ്ങി. സഹോദരി: മിഗ. കീഴത്തൂർ വെസ്റ്റ് എൽ.പി സ്കൂൾ വിദ്യാർഥിയാണ് നിവേദ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad