Header Ads

  • Breaking News

    എരിപുരം - കുപ്പം റോഡിന്റെ അപാകത; ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി ഡി.വൈ.എഫ്.ഐ


    കേന്ദ്രഫണ്ടുപയോഗിച്ച് മെക്കാഡം താറിംഗ് നടത്തിയ എരിപുരം - കുപ്പം റോഡിൽ ഉദ്ഘാടനം കഴിഞ്ഞ് നാല് മാസം പിന്നിടുമ്പോൾ തന്നെ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മെക്കാഡം താറിംഗ് നടത്തിയതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. പലയിടത്തും ഡ്രൈനേജിന്റെ സ്ലാബുകൾ തകർന്നിരിക്കുകയാണ്. മഴ തുടങ്ങിയതോടെ കോൺക്രീറ്റ് അടർന്ന് മെറ്റൽ മാത്രം കാണുന്ന സ്ഥിതിയാണുള്ളത്.താറിംഗിലെ അപാകത ബന്ധപ്പെട്ട എഞ്ചിനീയറോട് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.റോഡിന്റെ അപാകതയ്ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഡി.വൈ.എഫ്.ഐ
    ഡി.വൈ.എഫ്.ഐ ഏഴോം ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറെ കണ്ട് പരാതി നൽകുകയും വരും ദിവസങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
    തുടർന്ന് റോഡ് പണി നടത്തിയ കെ.കെ.ഗ്രൂപ്പിന്റെ പ്രൊജക്ട് മാനേജറെ നേരിട്ടുവിളിച്ചു വരുത്തി വിഷയം സംസാരിച്ചു. DYFl ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ.വി.സന്തോഷ്, DYFl ഏഴോം ഈസ്റ്റ് മേഖലാ സെക്രട്ടറി കെ.സന്ദീപ്, മേഖലാ പ്രസിഡണ്ട് പി.വി.സമീഷ്, കെ.അനീഷ്, പി.രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ കണ്ടത്.
    തുടർന്ന് നടത്തിയ ചർച്ചയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ കെ.കെ.ഗ്രൂപ്പിന്റെ പൊജക്ട് മാനേജരടക്കമുള്ള സംഘം നേരിട്ട് സ്ഥലം സന്ദർശിക്കാമെന്നും ചൂണ്ടി കാണിച്ച അപാകതകൾ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കാമെന്നും DYFI നേതാക്കൾക്ക് ഉറപ്പു നൽകി.

    No comments

    Post Top Ad

    Post Bottom Ad