Header Ads

  • Breaking News

    അഞ്ചാം ക്ലാസുകാരിക്ക‌് പീഡനം; രണ്ടുപേർ റിമാൻഡിൽ


    നാദാപുരം:

    വാണിമേലിൽ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ റിമാൻഡിൽ. വാണിമേൽ പുതുക്കുടി സ്വദേശി ശശി എന്ന സജീവൻ (45), കോട്ടയം സ്വദേശി ബിനു (38) എന്നിവരെയാണ് കോഴിക്കോട് പോക‌്സോ കോടതി  റിമാൻഡ‌് ചെയ്തത്.  സംഭവത്തിൽ ആറുകേസുകളാണ് വളയം പൊലീസ് രജിസ്റ്റർ ചെയ്തത്. രണ്ടുകേസുകൾ കോട്ടയം പൊലീസിനും രണ്ടെണ്ണം കന്യാകുമാരിയിലെ മാർത്താണ്ഡം പൊലീസിനും കൈമാറി. ആറുപ്രതികളാണ് സംഭവത്തിൽ ഉൾപ്പെട്ടത്. നാലുപേരെ ഇനിയും പിടികൂടാനുണ്ട്. കുട്ടിയുടെ അമ്മയും ബന്ധുക്കളുമടക്കമുള്ളവരാണ് പിടിയിലാകാനുള്ളത്. പിതാവിനെ ഒഴിവാക്കി മറ്റൊരാളോടൊപ്പം പോയ അമ്മക്കൊപ്പം കഴിയവേയായിരുന്നു പെൺകുട്ടി ആദ്യമായി പീഡനത്തിന‌് ഇരയായത‌്. നിലവിൽ രണ്ടാനമ്മക്കൊപ്പം കഴിയുകയായിരുന്ന വിദ്യാർഥിയെ വാണിമേലിൽവച്ച് പീഡിപ്പിച്ച കേസിലാണ് രണ്ടുപേർ പിടിയിലായത്.  സംഭവം അറിഞ്ഞിട്ടും മറച്ചുവച്ചതിനാണ് അമ്മക്കെതിരെ കേസെടുത്തത്.

    No comments

    Post Top Ad

    Post Bottom Ad