Header Ads

  • Breaking News

    എസ് ഐ ബിനു മോഹന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു



    ആക്രമിച്ചും പരിഹസിച്ചും അടിച്ചമർത്തിയും നിങ്ങൾ നിശ്ചലമാക്കാൻ ശ്രമിക്കുന്നത് പോലീസിനെ അല്ല, മറിച്ച് നിങ്ങളുടെ തന്നെ സുരക്ഷിതത്വമാണ് എസ് ഐ യുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം പ്രിയ സമൂഹമേ, കസ്റ്റഡി മരണവും പോലീസിൻറെ അതിക്രമവും എന്നൊക്കെയുള്ള തലക്കെട്ടിൽ നിങ്ങളും മാധ്യമങ്ങളും ഒന്നാകെ പൊലീസിനെ വേട്ടയാടുമ്പോൾ, യൂണിഫോം ധരിച്ച് പോയവർ അവർ മനുഷ്യവർഗ്ഗത്തിൽ ഉൾപ്പെടുത്താൻ പാടില്ലെന്ന രീതിയിൽ നിങ്ങൾ പെരുമാറുമ്പോൾ സ്വന്തം സുരക്ഷിതത്വവും, കുടുംബത്തിൻറെ സുരക്ഷിതത്വവും, സന്തോഷവും മറന്ന് ക്ലോക്കിലെ സൂചികളും, കലണ്ടറിലെ പേജുകളും മാറുന്നത് നോക്കാതെ ഈ സമൂഹത്തിലെ ഓരോരുത്തർക്കും വേണ്ടി ദിനരാത്രം ജോലി ചെയ്തു സ്വന്തം കുടുംബത്തെ പോറ്റുന്ന വരാണ് ഈ പാവം പോലീസുകാരും. അതിന് ശമ്പളവും പിരിയുമ്പോൾ പെൻഷനും തരുന്നില്ലേ എന്നാണ് ചോദ്യമെങ്കിൽ? ലഭിക്കുന്ന ശമ്പളത്തിൻറെ മൂല്യത്തിനു അനുസരിച്ച് ജോലിചെയ്യുന്ന എത്ര വിഭാഗം ജനങ്ങൾ ഉണ്ട് നമുക്കിടയിൽ. രാവിലെ 10 മണിക്ക് വന്നു അഞ്ചു മണിക്ക് മണിക്ക് ജോലി അവസാനിക്കുന്നവരല്ല പോലീസ്. കലണ്ടറിലെ ചുവന്ന അക്കങ്ങൾക്ക് വീട്ടിൽ കിടന്നുറങ്ങാൻ കഴിയുന്നവരെല്ല പോലീസ്. സമൂഹം ആഘോഷമാകുന്ന ഹർത്താലുകളിലും ബന്ധുകളിലും കൂട്ടുകാരോടൊപ്പം കുടുംബത്തോടൊപ്പം കൂടാൻ കഴിയുന്നവരല്ല പോലീസ്. മക്കളുടെ പി. ടി. എ മീറ്റിങ്ങിൽ പോലും പോലും പങ്കെടുക്കാൻ കഴിയുന്നവരല്ല പോലീസ്. അങ്ങനെ പലതും ഉപേക്ഷിച്ച് 30 വർഷക്കാലമെങ്കിലും നാടിനു നൽകിയ സേവനത്തിന ഉള്ള അംഗീകാരവും അവകാശവും ആണ് ശമ്പളവും പെൻഷനും. മൂന്ന് പതിറ്റാണ്ടുകാലം സ്വന്തം കാര്യങ്ങൾ നോക്കാൻ ആകാതെ കുടുംബത്തിനെ നോക്കാനാകാതെ മക്കളുടെ വിദ്യാഭ്യാസം നോക്കാനാകാതെ ആഘോഷങ്ങളിൽ പങ്കുചേരാൻ ആകാതെ ഓണവും വിഷുവും ക്രിസ്തുമസും പെരുന്നാളും അങ്ങനെ ഒന്നും ഇല്ലാതെ കഴിഞ്ഞതിന് മതിയാകുമോ ഈ ശമ്പളവും പെൻഷനും. സർവീസ് കാലത്ത് കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ ഉറങ്ങുന്നതിനോ സാധിക്കാതെ ജോലി ചെയ്തു സർവീസ് പൂർത്തിയാകുമ്പോൾ ബാക്കിയാകുന്ന ഷുഗറും പ്രഷറും മറ്റ് മാറാരോഗങ്ങൾക്കും പകരമാകുമോ ശമ്പളവും പെൻഷനും. പോലീസ് പൗരൻറെ ഒരു സ്വാതന്ത്ര്യത്തിന് മുകളിലും കടന്നു കയറുന്നില്ല. നിങ്ങളുടെ ഒരു അവകാശങ്ങളും ഞങ്ങൾ ഇല്ലാതാക്കുന്നില്ല, പക്ഷേ നിങ്ങൾ ചെയ്യുന്ന തെറ്റുകൾ ചെറുതോ വലുതോ അത് ചൂണ്ടി കാണിക്കുന്നതും അത് തിരുത്തുന്നതും വീണ്ടും ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുന്നതുമാണ് ആണ് ഞങ്ങളുടെ കുറ്റമെങ്കിൽ അത് ഓരോ പോലീസുകാരനും അവരുടെ സർവീസിന് എൻറെ അവസാനദിനം വരെ തുടർന്നുകൊണ്ടേയിരിക്കും. ഒരു പോലീസുകാരനും ആരെയെങ്കിലും ആക്രമിച്ചോ കൊലപാതകം നടത്തിയോ താൻ ശിക്ഷ നേടിക്കൊടുത്ത പ്രതികളുടെ കൂടെ ജയിൽ പങ്കിടാൻ ആഗ്രഹിക്കുന്നവരല്ല. സമൂഹമേ നിങ്ങളോർക്കുക ആക്രമിച്ചും പരിഹസിച്ചും അടിച്ചമർത്തിയും നിങ്ങൾ നിശ്ചലമാക്കാൻ ശ്രമിക്കുന്നത് പോലീസിനെ അല്ല, മറിച്ച് നിങ്ങളുടെ തന്നെ സുരക്ഷിതത്വമാണ് ബിനു മോഹൻ പി. എ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് എന്ന് പറഞ്ഞാണ് എസ് ഐയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad