Header Ads

  • Breaking News

    ആവിക്കരയില്‍ പലഹാര നിര്‍മ്മാണ യൂണിറ്റിനു തീ പിടിച്ചു


    കാഞ്ഞങ്ങാട്: 
    കാഞ്ഞങ്ങാട്ട് പലഹര നിര്‍മാണ യൂണിറ്റിന് തീപിടിച്ചു.  ആവിക്കര മുത്തപ്പന്‍ മടപ്പുരയ്ക്കു പടിഞ്ഞാറു ഭാഗത്തായി തമിഴ്‌നാടു സ്വദേശികളായ തങ്കപ്പാണ്ടി, അനു എന്നിവര്‍ ചേര്‍ന്നു വാടക കെട്ടിടത്തില്‍ നടത്തുന്ന പലഹാര നിര്‍മ്മാണ യൂനിറ്റിനാണു ശനിയാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെ തീ പിടിച്ചത്. ചട്ടിയില്‍ തിളച്ചു കൊണ്ടിരുന്ന എണ്ണയിലേക്കാണ് പൊടുന്നനെ തീ പടര്‍ന്നത് ഉടന്‍ പുറത്തേക്കോടിയ തൊഴിലാളികള്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് നാട്ടുകാര്‍ അഗ്‌നിശമന സേനയേ വിവരമറിയിച്ചു. കാഞ്ഞങ്ങാടു ടൗണില്‍ ഗതാഗത കുരുക്കില്‍ കുടങ്ങിയ അഗനിശമന സേന ഏറെ പണി പ്പെട്ടാണ് ആവിക്കരയിലെത്തിയത്. ഇടുങ്ങിയ റോഡുവഴി സംഭവസ്ഥലത്തെത്താന്‍ സേന വാഹനം ശ്രമിക്കുന്നിടെ ഈ വഴിയില്‍ പാര്‍ക്കു ചെയ്ത ഓമിനി വാന്‍ വീണ്ടും തടസമായി അതു തള്ളി മാറ്റിയ ശേഷമാണ് സേനാ വാഹനം സംഭവസ്ഥലത്ത് എത്തിയത.് അപ്പോഴേക്കും സമയം ഏറെ വൈകിയെങ്കിലും അഗ്‌നിശമന സേന തീ പൂര്‍ണ്ണാമായും അണച്ചു.
    അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ നേതൃത്വത്തില്‍ ഫയര്‍മാന്‍ ഡ്രൈവര്‍ ജയരാജന്‍, ഫയര്‍മാന്‍മാരായ ദിലീപ്, അനു ഹോംഗാര്‍ഡുമാരായ ടി.പി സുധാകരന്‍, ശ്രീധരന്‍ എന്‍, കൃഷ്ണന്‍ എന്നിവരും നാട്ടുകാരും ചേര്‍ന്നാണു തീയണച്ചത് ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു

    No comments

    Post Top Ad

    Post Bottom Ad