Header Ads

  • Breaking News

    പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആന്തൂരില്‍ പദയാത്ര സംഘടിപ്പിക്കുന്നു;പദയാത്ര ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും


    കണ്ണൂര്‍:  
    സിപിഎം ഭരിക്കുന്ന മുനിസിപ്പാലിറ്റിയുടെ ദ്രോഹത്തെ തുടര്‍ന്ന് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആന്തൂരില്‍ പദയാത്ര സംഘടിപ്പിക്കുന്നു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നേതൃത്വം നല്‍കുന്ന പദയാത്ര മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ എംപി മുഖ്യ പ്രഭാഷണം നടത്തും.

    സാജന്റെ മരണത്തിന് കാരണക്കാരായ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ള നഗരസഭാധികൃതരെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും ജനാധിപത്യവിരുദ്ധ നടപടികള്‍ ജനസമക്ഷം തുറന്ന് കാണിക്കുക, അന്തൂര്‍ നഗരസഭയുടെ തെറ്റായ ജനവിരുദ്ധ നയങ്ങള്‍ ജനങ്ങളോട് നേരിട്ട് വിശദീകരിക്കുക, ആന്തൂരില്‍ ജനാധിപത്യത്തിന്റെ ശുദ്ധവായു ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യമിട്ടാണ് പദയാത്ര സംഘടിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.12ന് വൈകിട്ട് നാല് മണിക്ക് ബക്കളത്ത് നിന്ന് ആരംഭിക്കുന്ന പദയാത്ര 14 ന് വൈകിട്ട് പുന്നക്കുളങ്ങരയില്‍ സമാപിക്കും. 13, 14 തിയ്യതികളില്‍ ആന്തൂര്‍ നഗരസഭയുടെ എല്ലാ പ്രധാന പ്രാദേശിക കേന്ദ്രങ്ങളിലൂടെയും കടന്ന് പോകുന്ന പദയാത്ര ധാര്‍ഷ്ട്യവും ധിക്കാരവും കാണിച്ച്‌ ജനാധിപത്യത്തിന്റെ ഉന്നത മൂല്യങ്ങളെ അപഹസിക്കുന്ന ആന്തൂര്‍ നഗരസഭാ ഭരണാധികാരികള്‍ക്കെതിരെയുള്ള ശക്തമായ താക്കീതും ജനമനസ്സറിയാതെ ആന്തൂര്‍ വിഷയത്തില്‍ ജനവിരുദ്ധ നിലപാടെടുത്ത സിപിഎം ഉന്നത നേതൃത്വത്തിന്റെ തെറ്റായ നടപടികള്‍ക്കെതിരെയും ഉള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധം പ്രതിഫലിക്കുന്നതുമായിരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad