Header Ads

  • Breaking News

    സഹോദരങ്ങളായ കുരുന്നുകളുടെ മരണം നാടിന്റെ നൊമ്ബരമായി; പനി ലക്ഷണങ്ങളോടെ മാതാവും നിരീക്ഷണത്തില്‍


    കാസര്‍കോട്:
    പനി ബാധിച്ച്‌ സഹോദരങ്ങളായ കുരുന്നുകള്‍ മരിച്ച സംഭവം നാടിന്റെ നൊമ്ബരമായി. ബദിയടുക്ക കന്യപ്പാടി സ്വദേശിയും ജി എച്ച്‌ എസ് എസ് കടമ്ബാറിലെ അധ്യാപകനുമായ സിദ്ദീഖ് - നിഷ ദമ്ബതികളുടെ മക്കളായ മൊയ്തീന്‍ ഷിനാസ് (നാല്), സിദ്‌റത്തുല്‍ മുന്‍തഹ (എട്ടു മാസം) എന്നിവരാണ് പനിയെ തുടര്‍ന്ന് മരണപ്പെട്ടത്. സിദ്‌റത്തുല്‍ മുന്‍തഹ ചൊവ്വാഴ്ചയും ഷിനാസ് ബുധനാഴ്ച രാവിലെയുമാണ് മരണപ്പെട്ടത്.

    കുട്ടിയുടെ മാതാവ് നിഷ പനി ലക്ഷണങ്ങളോടെ മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഒരാഴ്ച മുമ്ബ് മാതാവിന്റെ മുഗു റോഡിലെ വീട്ടില്‍ നിന്നുമാണ് കുട്ടികള്‍ക്ക് പനി ബാധിച്ചതെന്നാണ് സംശയിക്കുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. ദമ്ബതികളുടെ രണ്ട് കുട്ടികളുടെയും മരണം കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്.

    No comments

    Post Top Ad

    Post Bottom Ad