ഒടുവില്‍ കിരീടം ഇംഗ്ലണ്ടിന്
സ്വന്തം മണ്ണില്‍ കപ്പുയര്‍ത്തി ഇംഗ്ലീഷ് പട; നടന്നു കയറിയത് ചരിത്രത്തിലേക്ക്
അങ്ങനെ ആ ചോദ്യത്തിന് ഉത്തരമായി. കാത്തിരിപ്പിന് വിരാമവും. മൂന്ന് തവണ കലാശപ്പോരിലെത്തി കപ്പില്‍ മുത്തമിടാനാകാതെ മടങ്ങിയ പൂര്‍വ്വികരുടെ കണ്ണീരിന് ഓയന്‍ മോര്‍ഗനും സംഘവും പകരം ചോദിച്ചു. ആദ്യ ലോകകപ്പ് ലക്ഷ്യവുമായി ഇറങ്ങിയ കിവീസ് പടയെ തോല്‍പ്പിച്ച് അങ്ങനെ ഇംഗ്ലണ്ട് സ്വന്തം തട്ടകത്തില്‍ കന്നിക്കിരീടം സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തില്‍ സൂപ്പര്‍ ഓവറില്‍ കിരീടം നേടിയാണ് ക്രിക്കറ്റിന്റെ നാട്ടിലേക്ക് ഒടുവില്‍ കിരീടം എത്തിയത്.
ലോകകപ്പ് മത്സരങ്ങള്‍ ആരംഭിച്ച കാലം മുതലുള്ള പാരമ്പര്യം അവകാശപ്പെടാനുണ്ടെങ്കിലും ഇരു ടീമുകള്‍ക്കും ഇതുവരെ ലോക കിരീടം ബാലികേറാ മലയായിരുന്നെങ്കില്‍ ആ മല കയറിയിരിക്കുകയാണിന്ന് ഇംഗ്ലണ്ട്. ഇതോടെ ലോക ക്രിക്കറ്റ് കിരീടത്തിന് പുതിയ അവകാശി കൂടിയായി.

No comments
Post a Comment