Header Ads

  • Breaking News

    കണ്ണൂർ മുടക്കോഴിയിൽ കടന്നല്‍ കുത്തേറ്റ് തൊഴിലാളി മരിച്ചു



    പേരാവൂര്‍:
    കടന്നല്‍ കുത്തേറ്റ് മരംവെട്ടു തൊഴിലാളി മരിച്ചു. കണ്ണൂർ മുടക്കോഴി സ്വദേശി ബാബു(55)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും മരം മുറിക്കുന്നതിനിടെ യാണ് ബാബുവിന് കടന്നല്‍ കുത്തേറ്റത്.മരം വീഴുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കടന്നല്‍ കൂട്ടമായി ഇളകി അക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ ബാബുവിനെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



    കൂടെ ജോലി ചെയ്യുകയായിരുന്ന ബാബു,രാജീവന്‍,ഐറിന്‍,ബേബി എന്നിവര്‍ക്കും കടന്നലിന്റെ കുത്തേറ്റിട്ടുണ്ട്. ഇവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാവൂരിലെ ആശുപത്രിയിൽ നിന്നും ബാബുവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി.നാരയണിയാണ് ബാബുവിന്റെ ഭാര്യ.റിനിഷ,റനീഷ്,ജിഷ്‌ന എന്നിവര്‍ മക്കളാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad