ഗര്‍ഭാരംഭത്തിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സ്‌ത്രീകളുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ അവസ്ഥയാണ് മാതൃത്വം. വിവിധ വികാരങ്ങളിലൂടെ കടന്നു പോകുന്ന സമയമാണ് ഗര്‍ഭകാലം. ഒരേ സമയം സന്തോഷവും സമ്മര്‍ദ്ദവും അനുഭവപ്പെടുന്ന വേള. അമ്മയെ മാത്രമല്ല കുഞ്ഞിനെയും കൂടി ബാധിക്കുമെന്നതിനാല്‍ ഗര്‍ഭകാലത്ത് ഭക്ഷണത്തിന് അതീവ പ്രാധാന്യം നല്‍കണം. ഗര്‍ഭത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ഒഴിവാക്കേണ്ട നിരവധി ഭക്ഷണങ്ങള്‍ ഉണ്ട്. ഇതോടൊപ്പം ഗര്‍ഭസ്ഥ ശിശുവിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും വേണം.ഗര്‍ഭ കാലത്ത് ശരിയായ ഭക്ഷണത്തിലൂടെ ശരീര ഭാരം ക്രമേണ ഉയര്‍ത്തണം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം പരിണിച്ച് പല ആഹാരങ്ങള്‍ക്കും വിടപറയേണ്ടതുണ്ട്.
ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍
പഴങ്ങളും പച്ചക്കറികളും ഏറെ കഴിച്ചു തുടങ്ങുന്ന സമയമാണ് ഗര്‍ഭകാലം. എന്നാല്‍ ഗര്‍ഭാവസ്ഥയുടെ തുടക്കത്തില്‍ പപ്പായ, പൈനാപ്പിള്‍, മുന്തിരി പോലെ ചിലത് കഴിക്കുന്നത് ഒഴിവാക്കണം.
വേവു കുറഞ്ഞ മാംസവും പച്ചമാംസവും ആദ്യ മൂന്ന് മാസങ്ങളില്‍ കഴിക്കരുത്...
നന്നായി പാകം ചെയ്ത് ആഹാരം ചെറുചൂടോടുകൂടി മാത്രമേ കഴിക്കാവൂ ഗർഭകാലത്ത് ഭക്ഷ്യവിഷബാധയ്ക്ക് സാധ്യത കൂടുതൽ ആയതിനാൽ സംസ്കരിച്ച ആഹാരം കടൽ മത്സ്യം സ്രാവ് വാളാ മീൻ പോലെ ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിട്ടുള്ള മത്സ്യങ്ങളും ആദ്യ മൂന്നുമാസം ഒഴിവാക്കണം പാകം ചെയ്യാത്ത മത്സ്യങ്ങൾ ഒരു കാരണവശാലും കഴിയ്ക്കരുത്
പാൽ പ്രോട്ടീൻന്റെയും ധാതുക്കളുടെയും സ്രോതസ്സ് ആണെങ്കിലും ഗർഭകാലത്ത് തിളപ്പിച്ച പാൽ മാത്രമേ കുടിക്കാവൂ പച്ച പാൽ കുടിക്കുന്നത് ഒഴിവാക്കുക
എല്ലാത്തരം വെണ്ണയും ഹാനികരമല്ല എന്നാൽ ശുദ്ധീകരിക്കാത്ത പാൽ കൊണ്ടുണ്ടാക്കുന്ന മയമില്ലാത്ത വെണ്ണ തുടക്കത്തിൽ ഒഴിവാക്കുന്നതാണ് ഉചിതം മയമുള്ള വെണ്ണ കഴിക്കണമെങ്കിൽ ശുദ്ധീകരിച്ച പാൽ കൊണ്ട് ഉണ്ടാക്കി എന്ന് ഉറപ്പുവരുത്തണം
ആദ്യ 3മാസം ഒഴുവാകേണ്ട ആഹാരങ്ങൾ ആണ് കരളും കരൾ ഉത്പന്നങ്ങളും ഇതിൽ വിറ്റാമിൻ A യുടെ അളവ് കൂടുതൽ ആയതിനാൽ ഇത് ഗർഭ ശിശുവിന് കൂടുതൽ ദോഷം ചെയ്യും
കടകളിൽ നിന്ന് ലഭിക്കുന്ന ജ്യൂസുകൾ ഗർഭകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്
ഇവക്ക് വേണ്ടത്ര ശുചിത്വം ഉണ്ടാകാറില്ല ഈ സമയം പുറത്തുള്ള ആഹാരം ഒഴിവാക്കേണ്ടതാണ്
കഴിവതും വീട്ടിലേ ആഹാരം കഴിക്കുന്നതാണ് ഉചിതം
മുട്ട പലരുടേയും ഇഷ്ടവിഭവമാണ് എന്നാൽ പാകം ചെയ്യാത്ത ആഹാരങ്ങൾ ഒഴിവാക്കുക വേവിക്കാത്ത മുട്ട അടങ്ങിയിട്ടുള്ള ആഹാരങ്ങൾ കഴിവതും ഒഴിവാക്കുക
എന്നാൽ ഗർഭ കാലത്തിൻറെ തുടക്കത്തിൽ കഫീൻ ഒഴിവാക്കേണ്ടതാന്ന് കഫീൻൻറ് അളവ് നിയന്ത്രിക്കാൻ ഗർഭകാലത്ത് നിർദ്ദേശങ്ങൾ നൽകാറുണ്ട് ചായ കാപ്പി ശീതളപാനീയങ്ങൾ എന്നിവയാണ് കഫീൻ
No comments
Post a Comment