Header Ads

  • Breaking News

    കണ്ണൂരില്‍ തലയറ്റ നിലയില്‍ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു


    കണ്ണൂര്‍ നഗരത്തില്‍ തലയറ്റ നിലയില്‍ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു . തെഴുക്കില്‍ പീടിക സ്‌നേഹതീരം അമ്പാടി റോഡില്‍ ജിതിന്‍ ജയചന്ദ്രനാണ് (22) മരിച്ചത് .
    കഴിഞ്ഞ ഞായറാഴ്ച്ചയാണ് കണ്ണൂര്‍ നഗരത്തില്‍ തളിക്കാവ് റോഡിലെ കമല ഇന്റര്‍നാഷണല്‍ ഹോട്ടല്‍ സമുച്ചയത്തിന്റെ പിറകുവശത്തെ കിണറ്റില്‍ നിന്നും അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത് .മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ ,ഇരുചക്ര വാഹനത്തിന്റെ കീ, പാദരക്ഷ എന്നിവ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു .ഒരു വര്‍ഷത്തോളമായി ഈ യുവാവിനെ കാണാതായിരുന്നു .ജിതിനെ കാണാനില്ലെന്ന് മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു .
    ആന്വേഷണത്തിനിടെ ജിത്തിന്റെ ഇരുചക്ര വാഹനം താളികാവില്‍ നിന്നും കണ്ടെത്തിയിരുന്നു .സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തും.ജയചന്ദ്രന്‍ ,സുമ ദമ്പതികളുടെ മകനാണ് ജിതിന്‍

    No comments

    Post Top Ad

    Post Bottom Ad