Header Ads

  • Breaking News

    പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ അപകടങ്ങള്‍ ഒഴിയുന്നില്ല : നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്



    കണ്ണവത്ത് നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്.വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം സംഭവിച്ചത്
    പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡില്‍ കണ്ണപുരം പാലത്തിന് സമീപം ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്,കാസര്‍ഗോഡ് സ്വദേശി വിനീത് (25)യു പി സ്വദേശി അരവിന്ദ് ( 30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. രാവിലെ ഏഴുമണിയോടെയാണ് സംഭവം  മംഗലാപുരത്തു നിന്നും കണ്ണൂരിലേക്ക് പൂഴി  കയറ്റി പോകുകയായിരുന്ന കെ എല്‍ 7സി ജെ 7848  ലോറി എതിരെ വന്ന കണ്ണൂര്‍ ഭാഗത്ത് നിന്നും മഹാരാഷ്ട്രയിലേക്ക് പോവുകയായിരുന്ന എന്‍.എല്‍ 01 ക്യു.സി  278 ലോറിയുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു .


    തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപമാണ് അപകടം ഉണ്ടായത്. രാവിലെ ആയതിനാല്‍ ആളുകള്‍ സമീപത്ത് കുറവായതിനാലാണ് വന്‍ ദുരന്തം ഒഴിവായത് .അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കെ.എസ്.jടി.പിറോഡില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല. റോഡിന്റെ അശാസ്ത്രീയതയും വാഹനങ്ങളുടെ അമിതവേഗതയും ആണ് അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad