കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് അധിക വിമാന സര്‍വ്വീസുകള്‍
കണ്ണൂര്‍:
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും ബെംഗളൂരുവിലേക്ക് അധിക വിമാനസര്‍വ്വീസുകള്‍. ഈ മാസം 15 മുതല്‍ ചൊവ്വ ഒഴികേയുള്ള ദിവസങ്ങളിലാണ് സര്‍വ്വീസ് നടത്തുക.
ഉച്ചയ്ക്ക് 12.40 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 1.40 ന് ബെഗളൂരുവില്‍ എത്തുന്ന രീതിയിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. തിരിച്ച് ഉച്ചയ്ക്ക് 02.15 ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 03.15 ന് കണ്ണൂരില്‍ എത്തുകയും ചെയ്യും.
ഒക്ടോബര്‍ 26 വരെയാണ് ഈ സമയ ക്രമീകരണം. അതേസമയം ഗോ എയറിന്റെ ദുബായിലേക്കുളള പ്രതിദിന സര്‍വീസ് ഈ മാസം 25 ന് ആരംഭിക്കും.
ليست هناك تعليقات
إرسال تعليق