Header Ads

  • Breaking News

    ആറ് കിലോഗ്രാം കഞ്ചാവുമായി തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശി പോലീസ് പിടിയിൽ




    പൊലീസ് വാഹന പരിശോധനക്കിടെ ആറ് കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ് കുറുമാത്തൂരിലെ ചെക്കന്റകത്ത് അബ്ദുൾ ജാഫറാ (46) ണ് പിടിയിലായത്. മാക്കൂൽ പിടികയിൽ വെച്ച് എസ്.ഐ ജയശങ്കറിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തവെയാണ് യുവാവ് പിടിയിലായത്. കൂത്തുപറമ്പ് ഭാഗത്ത് നിന്നും കെ.എൽ 58 ക്യു ഇന്നോവ കാറിൽ വന്ന പ്രതി പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോവുകയായിരുന്നു. തുടർന്ന് പൊലീസ് പിൻതുടരുന്നതിനിടയിൽ വള്ളങ്ങാട് പെട്രോൾ പമ്പിനടുത്ത് നിന്ന് മറ്റൊരു പൊലീസ് വാഹനം കൂടി കണ്ടതോടെ ഇടവഴിയിലേക്ക് കാർ ഓടിച്ച് കയറ്റുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റിനിടിച്ച് കാർ നിന്നതോടെ കാറിൽ നിന്നും പ്രതി രക്ഷപ്പെടുന്നതിനിടെ പൊലീസ് പിന്നാലെ ഓടി പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് കാറിന്റെ മുൻഭാഗത്തും. പിൻസീറ്റിനടിയിലും ഒളിപ്പിച്ച നിലയിൽ ആറ് പാക്കറ്റ് കഞ്ചാവ് പിടികൂടിയത്.നേരത്തെ 16 കിലോ കഞ്ചാവ് കടത്തുന്നതിനിടെ തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായ പ്രതിയാണ് അബ്ദുൽ ജാഫർ.

    No comments

    Post Top Ad

    Post Bottom Ad