Header Ads

  • Breaking News

    കണ്ണൂരിലെ സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ കുടുങ്ങും


    കണ്ണൂരിലെ വിദ്യാലയങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടറുടെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ ടിവി സുഭാഷ് നിര്‍ദ്ദേശിച്ചു. സമൂഹമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ പകര്‍പ്പ് ജില്ലാ കലക്ടര്‍ പോലീസിലെ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.

    ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ മാതൃക വ്യാജമാക്കി ഉണ്ടാക്കിയാണ് അവധി അറിയിപ്പ് എന്ന പേരില്‍ വാര്‍ത്ത പ്രചരിപ്പിച്ചത്. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയുണ്ടായി. രണ്ട് കേസിലും കുറ്റക്കാരെ ഉടന്‍ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.

    No comments

    Post Top Ad

    Post Bottom Ad